Latest NewsNewsGulfQatar

ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാത്രമായി ഇന്‍ഷ്വറന്‍സ് : വിശദാംശങ്ങള്‍ ഇങ്ങനെ

ദോഹ : ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാത്രമായി ഇന്‍ഷ്വറന്‍സ് . ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഐസിബിഎഫ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുന്നു. വരുന്ന ചൊവ്വാഴ്ച്ച ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എംബസിയുടെ കീഴ്ഘടകമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുന്നത്.

ഖത്തറിലെ ദമാന്‍ ഇസ്ലാമിക് ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് 125 ഖത്തര്‍ റിയാല്‍ അടച്ചാണ് ഇന്‍ഷൂറന്‍സ് സ്‌കീമില്‍ ചേരേണ്ടത്. ഈ രണ്ട് വര്‍ഷത്തിനിടയില്‍ അംഗത്തിന് ഏത് തരത്തിലുള്ള മരണം സംഭവിച്ചാലും ഒരു ലക്ഷം റിയാല്‍ ഇന്‍ഷൂറന്‍സ് തുക ലഭിക്കും. പൂര്‍ണമായും ശരീരം തളര്‍ന്നുപോകുന്നവര്‍ക്കും മുഴുവന്‍ തുക ലഭിക്കും. പരിക്കുകള്‍ സംഭവിച്ചാല്‍ ആശുപത്രികളില്‍ അടക്കേണ്ട തുക നല്‍കും.

രണ്ട് വര്‍ഷം കഴിഞ്ഞ് വീണ്ടും സ്‌കീം പുതുക്കണം. വരുന്ന ചൊവ്വാഴ്ച്ച നടക്കുന്ന ചടങ്ങില്‍ വെച്ച് ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഐസിബിഎഫ് പ്രസിഡന്റ് പിഎന്‍ ബാബുരാജന്‍ പറഞ്ഞു. പതിനെട്ട് മുതല്‍ അറുപത് വയസ്സ് വരെയുള്ള ഖത്തര്‍ ഐഡിയുള്ള ഏതൊരാള്‍ക്കും ഇതില്‍ അംഗമാകാം. ഓണ്‍ലൈന്‍ വഴിയും ഐസിബിഎഫ് ഓഫീസിലെത്തിയും പദ്ധതിയില്‍ അംഗമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button