Latest NewsNewsIndia

നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി പിടിയിൽ

ബെംഗളൂരു : നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി ഒടുവിൽ പിടിയിൽ. കർണാടകയിലെ ഹാസൻ സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയിൽ കഴിഞ്ഞ ആഴ്ചയാണ് അതിദാരുണമായ സംഭവമുണ്ടായത്.

Also read : ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു : രശ്മി ആര്‍ നായർ,രാഹുല്‍ പശുപാലൻ എന്നിവരുൾപ്പെടെ 13 പ്രതികള്‍

ദിവസക്കൂലി തൊഴിലാളിയായ അമ്മയ്ക്കും 12 വയസ്സുള്ള സഹോദരനുമൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കിണറിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. . പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button