Latest NewsKeralaNattuvarthaNews

ഓടികൊണ്ടിരുന്ന വാഹനത്തിൽ തീപിടിത്തം : ഒരാൾക്ക് പൊള്ളലേറ്റു മറ്റ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ : ഓടികൊണ്ടിരുന്ന വാഹനത്തിൽ തീപിടിത്തിൽ ഒരാൾക്ക് പൊള്ളലേറ്റു മറ്റ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ആയാപറമ്പ് വടക്കേ കരയിൽ കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെ ചെറുതന ശ്യാം നിവാസിൽ മോഹനന്റെ ഓമ്നി വാനിലാണ് തീപിടിത്തമുണ്ടായത്. മോഹനന്റെ മകന്റെ ഭാര്യ സഹോദരൻ തിരുവല്ല ചാവിൻമുറിയിൽ പുത്തൻ പറമ്പിൽ സുനു സുരേന്ദ്ര(29)നാണ് പൊള്ളലേറ്റത്.

Also read : അമിത വേഗതയില്‍ പാഞ്ഞ കാര്‍ നാല് വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ചു : കാറിനുള്ളില്‍ ഉണ്ടായിരുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറായ പൊലീസുകാരനും സുഹൃത്തുക്കളും

തിരുവല്ലയിലേക്കുള്ള യാത്രക്കിടെ വാഹനം പെട്ടെന്ന് നിന്നു. പെട്രോൾ തീർന്നതാകാമെന്നു കരുതി സുനു പരിശോധിക്കുന്നതിനിടെ പെട്ടെന്ന് തീ പടരുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ പെട്ടെന്നു തന്നെ പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഹരിപ്പാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വാഹനം പൂർണ്ണമായും കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button