KeralaLatest NewsNews

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെയാളും പിടിയിലായി

തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ പോലീസുകാരനെ ആക്രമിച്ച് രക്ഷപെട്ടവരിൽ ഒരാൾകൂടി പിടിയിൽ. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ തൃശ്ശൂര്‍ നഗരത്തില്‍ വച്ചാണ് പിടികൂടിയത്. ഇതോടെ കടന്നുകളഞ്ഞ ഏഴുപേരിൽ ആറുപേരും പിടിയിലായിട്ടുണ്ട്. ഡിസംബര്‍ 17 നാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പോലീസുകാരനെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്.

Also read : സ്പീക്കറുടെ ഓഫീസ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

ഏഴ് പേരെയും ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു. ഈ സമയം ഇവരെ തടയാനെത്തിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രഞ്ജിത്ത് എന്ന പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ശേഷം പോലീസുകാരൻറെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button