Latest NewsIndiaNews

ചീഫ് ഓഫ് ഡിഫന്‍സ്: മൂന്ന് സേനകളെയും ഒന്നിപ്പിക്കുന്ന സിഡിഎസിന് കേന്ദ്രസര്‍ക്കാര്‍ അഗീകാരം നല്‍കി

ന്യൂഡല്‍ഹി: മൂന്ന് സേനകളെയും ഒന്നിപ്പിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സിന് കേന്ദ്രസര്‍ക്കാര്‍ അഗീകാരം നല്‍കി. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസിനാണ് പ്രതിരോധകാര്യ സമിതി അംഗീകാരം നല്‍കിയത്.

ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയോടെയാണ് സിഡിഎസിനെ നിയമിക്കുന്നത്. സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും സിഡിഎസ് പ്രവര്‍ത്തിക്കും. സിഡിഎസിന്റെ കാലാവധി എത്ര വര്‍ഷമായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. മൂന്ന് സേനകളിലേതെങ്കിലുമൊന്നിന്റെ തലവനായിരിക്കും സിഡിഎസ്.സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍, സായുധ സേനകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയവയെല്ലാം സിഡിഎസിന്റെ ചുമതലയായിരിക്കും.

യു.എന്‍. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ എസ്, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും സമാനമായ പദവി നിലവിലുണ്ട്.1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് വേണമെന്ന ആവശ്യം ഉയര്‍ന്നത്. പാകിസ്താനി സൈനികര്‍ ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്നുകയറി തന്ത്രപ്രധാനമായി ഇടങ്ങളില്‍ നിലയുറപ്പിച്ചതിലെ സുരക്ഷാവീഴ്ചയാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവരാന്‍ കാരണമായത്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. സൈനിക വിഭാഗങ്ങള്‍ക്ക് ഇത്തരത്തില്‍ പൊതുവായി ഒരു തലവനെ നിയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button