Latest NewsIndia

“മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ നി​ല​പാ​ടു​ക​ളി​ല്‍ മോ​ദി ഞെ​ട്ടി, പ്ര​തി​ഷേ​ധ​ങ്ങ​ളുടെ ശക്തിയിൽ വി​റ​ച്ചു”:- സി​പി​എം

പ​ത്തോ​ളം മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തു ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ​തും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ മോ​ദി​യെ ഞെ​ട്ടി​ച്ചു.

ന്യൂ​ഡ​ല്‍​ഹി: രാം​ലീ​ല മൈ​താ​നി​യി​ല്‍ ന​ട​ന്ന ബി​ജെ​പി റാ​ലി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര​വ​ധി ത​വ​ണ ക​ള്ളം പ​റ​ഞ്ഞെ​ന്നു സി​പി​എം. പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​ടെ ശ​ക്തി ക​ണ്ടു മോ​ദി ഞെ​ട്ടി​യെ​ന്നും സി​പി​എം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ശ​ക്തി ക​ണ്ടു മോ​ദി വി​റ​ച്ചു​പോ​യി. പ​ത്തോ​ളം മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തു ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ​തും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ മോ​ദി​യെ ഞെ​ട്ടി​ച്ചു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും സി​പി​എം അ​റി​യി​ച്ചു.രാ​ജ്യ​ത്ത് എ​വി​ടെ​യും മു​സ്ലിം​ക​ള്‍​ക്കാ​യി ഡി​റ്റെ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ഇ​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം നു​ണ​യാ​ണ്. ആ​സാ​മി​ലെ അ​ഭ​യ കേ​ന്ദ്ര​ത്തി​ല്‍ 28 പേ​ര്‍ മ​ര​ണ​പ്പെ​ട്ടെ​ന്നു കേ​ന്ദ്ര​മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ല്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലു​ള്ള ക​ര്‍​ണാ​ട​ക അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ത​ട​വ​റ​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ നി​ര്‍​ദേ​ശം കൊ​ടു​ത്തു​ക​ഴി​ഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിച്ചത് തെറ്റായിപ്പോയോ? പിണറായി സർക്കാരിന് ഇരട്ടത്താപ്പ്: ജാമിയ മിലിയയിലെ മലയാളി കുട്ടികള്‍ക്കായി ഇടപെടുന്ന ഭരണകൂടം അലനെയും താഹയെയും മറക്കുകയാണ്;-സബിത മഠത്തില്‍

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഒ​രു​കെ​ട്ടു നു​ണ​ക​ളാ​ണു ഞാ​യ​റാ​ഴ്ച ന​ട​ന്ന റാ​ലി​യി​ല്‍ മോ​ദി പ​റ​ഞ്ഞ​ത്. കേ​ന്ദ്രം വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button