Latest NewsNewsTechnology

പുതുവർഷം ആഘോഷമാക്കാൻ ജിയോ : പുതിയ ഓഫർ അവതരിപ്പിച്ചു

പ്രതിസന്ധികള്‍ക്കിടയിലും പുതുവർഷം ആഘോഷമാക്കാൻ പുതിയ ഓഫർ അവതരിപ്പിച്ച് ജിയോ. 2020 ഹാപ്പി ന്യൂ ഇയര്‍ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 2,020 രൂപയ്ക്ക് ചാർജ് ചെയ്യുന്നവർക്ക് ദിവസവും 1.5 ജിബി ഡാറ്റ, സൗജന്യ എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസ് എന്നിവ 365 ദിവസത്തെ കാലാവധിയിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ജിയോ ഫോണിനും സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ജിയോ 2020 ഹാപ്പി ന്യൂ ഇയര്‍ പ്ലാൻ ഇന്ന് മുതൽ ലഭ്യമാണ്.

Also read : പ്ലേ സ്റ്റോറില്‍ ഇല്ലെങ്കിലും യുഎഇയില്‍ ടോടോക്ക് തുടര്‍ന്നും ഉപയോഗിക്കാം…. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ഇങ്ങനെ

അതേസമയം ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ച എയർടെല്ലിന് കടുത്ത വെല്ലുവിളിയുമായി ജിയോയും ഈ സേവനം ആരംഭിക്കനൊരുങ്ങുന്നതായ റിപ്പോർട്ടുകളും പുറത്തു വരുന്നു.കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നതെന്നാണ് സൂചന. ഇതിനായി ചില സര്‍ക്കിളുകളില്‍ ജിയോ പരീക്ഷണം ആരംഭിച്ചതായ റിപ്പോർട്ടുകളും പുറത്തു വരുന്നു. അതേസമയം ഇതിനെകുറിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇതുണ്ടാകുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button