Latest NewsIndiaNews

പശുക്കളെ കടത്തിയെന്നാരോപണം : യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി

അഗര്‍ത്തല: പശുക്കളെ കടത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ത്രിപുരയിലെ സിപാഹിജല ജില്ലയിൽ മാതിന്‍ മിയ(29) എന്ന യുവാവാണ് മരിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തു ഞായറാഴ്ച്ചയായിരുന്നു സംഭവം.പശുക്കളുമായി പോകുന്നതിനിടെ യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ യുവാവിനെ പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സൊനമുറ സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു.

Also read : മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെയാളും പിടിയിലായി

യുവാവിന്‍റെ പിതാവ് രണ്ട് പേര്‍ക്കെതിരെ ഷഫിഖ് മിയ പൊലീസില്‍ പരാതി നല്‍കി. അതോടൊപ്പം തന്‍റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച പശുക്കളുമായാണ് യുവാവ് കടന്നുകളയാന്‍ ശ്രമിച്ചതെന്ന് തപന്‍ ഭൗമിക് എന്നയാളും പരാതി നൽകി. രണ്ടിലും പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button