Latest NewsKeralaNews

വീട്ടില്‍ കയറി കാറുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: വീട്ടില്‍ കയറി നിര്‍ത്തിയിട്ട കാറുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്ങളായില്‍ അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ആറ് കാറുകളാണ് ഇയാള്‍ അടിച്ച് തകര്‍ത്തത്.

ചക്കരയ്ക്കല്‍ സ്വദേശി റഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ ഇയാള്‍ പിന്നീട് ഇരുമ്പ് വടികൊണ്ട് വാഹനത്തിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.

ഇയാള്‍ കാറുകള്‍ അടിച്ച് തകര്‍ക്കാനുള്ള കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button