KeralaLatest NewsNewsIndia

യെദിയൂരപ്പയ്ക്ക് നേരെ കണ്ണൂരിലും പ്രതിഷേധം

കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പതിഷേധം. ആക്രമണം. കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് യദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വടികൊണ്ടടിച്ചു.

ഇന്ന് രാവിലെയും തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് എത്തിയപ്പോള്‍ കെഎസ്‌യൂ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടികാട്ടി പ്രതിഷേധിച്ചിരുന്നു. ഇന്നലെയാണ് യെദിയൂരപ്പ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തിയത്.

തിങ്കളാഴ്ച രണ്ടിടങ്ങളില്‍ യെദിയൂരപ്പെയുടെ വാഹനത്തിന് യൂത്ത്കോണ്‍ഗ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ആദ്യ പ്രതിഷേധവും അതിനു ശേഷം ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഹോട്ടലില്‍ എത്തിയപ്പോഴും പ്രവര്‍ത്തകര്‍ വാഹനം തടസ്സപ്പെടുത്തി പ്രതിഷേധവുമായെത്തി. പോലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടക മുഖ്യമന്ത്രിക്ക് കേരളത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. അക്രമ സാധ്യതയുണ്ടായിട്ടും കേരള പോലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button