KeralaLatest NewsNews

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പിണറായി സർക്കാരിന് കിഫ്ബി വഴി ₹1,700 കോടി വിദേശ ധനസഹായം

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പിണറായി സർക്കാരിന് കിഫ്ബി വഴി ₹1,700 കോടി വിദേശ ധനസഹായം. സംസ്ഥാനത്തെ 12 പദ്ധതികൾക്ക് ആണ് 1,700 കോടി രൂപയുടെ വിദേശ സഹായവാഗ്ദാനം. അമേരിക്കയിലെ ആഗോള ധനകാര്യ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ.എഫ്.സി) ആണ് വായ്പാ സന്നദ്ധത അറിയിച്ചത്. ഇത് സ്വീകരിച്ചാൽ രാജ്യാന്തര ഫണ്ടിംഗ് ഏജൻസിയിൽ നിന്ന് കിഫ്ബിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ വായ്പയാകുമെന്ന് സി.ഇ.ഒ കെ.എം. എബ്രഹാം പറഞ്ഞു.

രാജ്യങ്ങൾക്കാണ് ഈ വിഭാഗത്തിൽ സാധാരണ വായ്‌പ നൽകാറ്. ഐ.എഫ്.സിയുമായി കരാറിൽ ഏർപ്പെട്ടാൽ ക്ളൈമറ്റ് റെസിലൻസ് ബോണ്ട് വിഭാഗത്തിൽ ഫണ്ട് ലഭിക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.ഐ.എഫ്.സി വായ്‌പ വാഗ്ദാനം ചെയ്തത്. ലോകബാങ്ക് ഗ്രൂപ്പിൽ അംഗമായ, വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഐ.എഫ്.സി ക്ളൈമറ്റ് റെസിലൻസ് ബോണ്ട് വിഭാഗത്തിൽ പെടുത്തിയാണ് വായ്പ അനുവദിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. തോമസ് ഐസക്ക് എന്നിവരെ അറിയിച്ചതായി കെ.എം. എബ്രഹാം പറഞ്ഞു. ബോർഡിന്റെ അംഗീകാരം ലഭിച്ചശേഷം തുടർനടപടിയെടുക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ ലോക ബാങ്കിനേക്കാൾ വേഗത ഐ.എഫ്.സിക്കുണ്ട്. കരാർ ഒപ്പിട്ടാൽ കാലതാമസമില്ലാതെ കൂടാതെ വായ്പ ലഭിക്കും. ജനുവരി ആറോടെ വായ്പയ്ക്ക് തത്വത്തിൽ അംഗീകാരം നൽകാമെന്നാണ് ഐ.എഫ്.സി കിഫ്ബിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button