Latest NewsNews

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കംപ്യൂട്ടറിൽ സൂക്ഷിക്കുകയും വീട്ടിൽ വാടകയ്ക്ക് താമസിച്ച യുവതികൾക്ക് അയച്ചു കൊടുക്കുകയും ചെയ്ത 72 കാരൻ അറസ്റ്റിൽ

ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന യുവതികൾക്കു മൊബൈൽ ഫോണിലൂടെ അയച്ചുകൊടുത്ത 72കാരൻ അറസ്റ്റിൽ. ചെന്നൈ ചൂളൈമേട് സ്വദേശി മോഹൻകുമാർ ആണ് അറസ്റ്റിലായത്.  ഇയാളുടെ  കംപ്യൂട്ടർ പരിശോധിച്ചപ്പോൾ കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

അശ്ലീല ദൃശ്യങ്ങൾ അയച്ചു നൽകിയ ശേഷം അതു കാണാൻ ഇയാൾ നിർബന്ധിച്ചതായും അപമര്യാദയായി പെരുമാറിയതായും വിദ്യാർഥിനികളുടെ പരാതിയിൽ പറയുന്നു.
പതിവായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുള്ള സൈറ്റുകൾ കാണുന്നവരുടെ കേന്ദ്രം തമിഴ്നാടിന് കൈമാറിയിരുന്നു.

ഇയാളുടെ ഐപാഡിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിച്ച ഡാർജിലിങ് സ്വദേശിനികളായ കോളജ് വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

shortlink

Post Your Comments


Back to top button