KeralaLatest NewsNews

എന്താണ് ബ്രെയിന്‍ ഹെമറേജ് ? അറിയാം രോഗവും ലക്ഷണങ്ങളും

ദൈനംദിന ജീവിതത്തില്‍ നമ്മള്‍ നേരിടുന്ന പല മാനസിക ഘടകങ്ങളും നമ്മുടെ ശരീരത്തെയും ദോഷകരമായി ബാധിക്കും. പിന്നീട് തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ബ്രെയിന്‍ ഹെമറേജ് ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന രക്തസ്രാവം തലച്ചോറിലെ കോശങ്ങളെയും വിവിധ ഭാഗങ്ങളെയും നശിപ്പിക്കും.

അമിത രക്തസമ്മര്‍ദ്ദമാണ് മസ്തിഷ്‌ക രക്തസ്രാവത്തിന്റെ പ്രധാന കാരണമായി പറയുന്നത്. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രോഗാവസ്ഥ തടയാന്‍ സഹായിക്കും. ഒഴിവാക്കേണ്ടതാണ്. തലച്ചോറ് കൊണ്ടുമാത്രമല്ല ബ്രെയിന്‍ ഹെമറേജ് ഉണ്ടാകുന്നത്, ജനിക്കുമ്പോള്‍ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ , പ്ലേറ്റ്ലെറ്റുകളുടെ അഭാവം, ചെറുപ്പക്കാരില്‍ കാണപ്പെടുന്ന രക്തത്തിലെ നീര്‍ക്കെട്ട് , ഹീമോഫീലിയ,തലച്ചോറില്‍ ഉണ്ടാകുന്ന ട്യൂമര്‍, കരള്‍ രോഗം തുടങ്ങിയവയും ഇവയ്ക്ക് കാരണമാകാം.

തലച്ചോറിന്റെ ഏത് ഭാഗത്താണ് രക്തസ്രാവമുണ്ടായത് എന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകുന്നത്. പെട്ടെന്ന് കൈകാലുകള്‍ കുഴയുക ,സംസാരശേഷിയും ബോധവും നഷ്ടപ്പെടുക , എന്നിങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ് . ഇത് കൂടാതെ പെട്ടെന്നുണ്ടാകുന്ന തലവേദന, ഛര്‍ദ്ദി, കാഴ്ച മങ്ങുക എന്നിവയും ബ്രെയിന്‍ ഹെമറേജിന്റെ ലക്ഷണങ്ങളാണ്.

shortlink

Post Your Comments


Back to top button