Latest NewsKeralaNews

17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസ് : പ്രതിയ്ക്ക് ജീവപര്യന്തം

പണം കൊല്ലപ്പെട്ട കടമ്മനിട്ട ശാരികയുടെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി

പത്തനംതിട്ട: 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ആൺ സുഹൃത്തായിരുന്ന പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു. പണം കൊല്ലപ്പെട്ട കടമ്മനിട്ട ശാരികയുടെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചു.

കൂടെ ഇറങ്ങി ചെല്ലാൻ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശി ശാരികയെ അയൽവാസി സജിൽ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസിൽ പ്രധാന തെളിവായി കോടതി സ്വീകരിച്ചിരുന്നു.

2017 ജൂലൈ 14നാണ് കേസിനു ആസ്പദമായ സംഭവം. അന്ന് വൈകുന്നേരം ശാരിയെ ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു. അയൽവാസി കൂടിയായ സജിലിന്‍റെ ശല്യം സഹിക്കാനാവാതെ ബന്ധുവീട്ടിലേക്ക് പെൺകുട്ടി താമസം മാറിയിരുന്നു. ഇവിടെ വച്ചാണ് സജിൽ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്‍റെ ഒപ്പം ഇറങ്ങിവരണമെന്ന നിർബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം. ഗ്ധ ചികിത്സക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button