Latest NewsNewsTechnology

കാത്തിരിപ്പുകൾക്ക് വിരാമം : കേരളത്തിൽ 4 ജി സേവനം ആരംഭിക്കാനൊരുങ്ങി ബിഎസ്എൻഎൽ

രാജ്യത്ത് കൂടുതല്‍ 4 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി ബിഎസ്എൻഎൽ. ഇതിൽ കേരളത്തിലും,കൊല്‍ക്കത്തയിലും 4 ജി സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിനായി കേരളത്തില്‍ 4 ജി സേവനങ്ങള്‍ക്ക് 3700 ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. സര്‍ക്കിളിലെ 3 ജി സേവനങ്ങള്‍ നിര്‍ത്തലാക്കാനും 3 ജി സ്‌പെക്ട്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആറുമാസത്തിനുള്ളില്‍ 4 ജി സേവനങ്ങള്‍ കൊണ്ടുവരുമെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു.

Also read : ഇനി എരിവ് അല്‍പം കുറയ്ക്കുന്നതാകും നല്ലത്, ഇല്ലെങ്കില്‍ പോക്കറ്റ് കീറും; ഉള്ളിക്ക് പിന്നാലെ വറ്റല്‍ മുളകിനും വിലകൂടി

പബ്ലിക്ക് ഡൊമൈനില്‍ ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഒരു മാസമോ അതിലധികമോ സമയമെടുക്കുമെന്നുംഇതുവരെ 8,000 4 ജി സൈറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍ പൂര്‍വാര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button