KeralaLatest NewsNewsIndia

ഇനി എരിവ് അല്‍പം കുറയ്ക്കുന്നതാകും നല്ലത്, ഇല്ലെങ്കില്‍ പോക്കറ്റ് കീറും; ഉള്ളിക്ക് പിന്നാലെ വറ്റല്‍ മുളകിനും വിലകൂടി

പാലക്കാട്: ഇനി എരിവ് അല്‍പം കുറയ്ക്കുന്നതാകും നല്ലത്, ഇല്ലെങ്കില്‍ പോക്കറ്റ് കീറും. ഉള്ളിക്ക് പിന്നാലെ വറ്റല്‍ മുളകിനും വിലകൂടി . കിലോയ്ക്ക് 172 രൂപയിലെത്തി മുളകുവില .ഒരാഴ്ചയ്ക്കിടെ കൂടിയത് 9 രൂപ. വില വന്‍തോതില്‍ ഉയര്‍ന്നതോടെ വില്‍പനയും കുത്തനെ കുറഞ്ഞു. സാധാരണക്കാരന്റെ പോക്കറ്റ് കീറി ഉള്ളിയും സവാളയും പണി തന്നതിന് പിന്നാലെയാണ് മുളക് വില വര്‍ദ്ധിച്ചത്. വിലവര്‍ദ്ധന കാരണം വീട്ടമ്മമാര്‍ ചെലവുചുരുക്കാനും മാസവസാനം എത്തിക്കാനും പ്രയാസപ്പെടുകയാണ്.

ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണു സംസ്ഥാനത്തേക്കു വറ്റല്‍ മുളക് എത്തുന്നത്. പ്രളയം നാശം വിതച്ചതോടെ ഉല്‍പാദനവും മറ്റിടങ്ങളിലേക്കുള്ള വില്‍പനയും കുറഞ്ഞു. വരവു നിലച്ചതും സ്റ്റോക്ക് തീര്‍ന്നതുമാണു വിലകൂടാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു.

ജനുവരി 15നു ശേഷം വിളവെടുപ്പ് ആരംഭിക്കുന്നതോടെ ക്ഷാമം മാറുമെന്നും ഒപ്പം വില കുറയുമെന്നുമാണു വ്യാപാരികളുടെ പ്രതീക്ഷ. മുളകിനും ഉള്ളിക്കും പുറമെ പച്ചക്കറികള്‍ക്കും വിലകൂടിയിട്ടുണ്ട്. വെള്ളപ്പൊക്കം കാരണം കൃഷി നശിച്ചതാണ് വിലക്കയറ്റത്തിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button