KeralaLatest NewsNews

എരിതീയിൽ എണ്ണ ഒഴിക്കുന്നവരോടും തിണ്ണമിടുക്ക് കാണിക്കുന്നവരോടും ദീർഘകാലം പ്രവാസി ആയിരുന്ന ഷാഹുൽ ഹമീദിന് പറയാനുള്ളത്

അന്യ രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ ജനാധിപത്യപരമായ രീതിയില്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിളിച്ചു പറയുന്നത് അസഹിഷ്ണതയിലൂടെ കണ്ട് വെല്ലുവിളി നടത്തി കൂട്ട൦കൂടി ആക്രമിക്കുന്നവർക്കെതിരെ വിമർശനവുമായി ദീർഘകാലം പ്രവാസി ആയിരുന്ന ഷാഹുൽ ഹമീദ്.

ജോലി ചെയ്യുന്ന രാജ്യത്തെ മതത്തെയോ ഭരണാധികാരികളെയോണ് കുറ്റപ്പെടുത്തിയത് എങ്കില്‍ സമ്മതിക്കാം. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിന് ഭരണകൂടത്തിന്റെ പ്രിവിലേജ് ഉപയോഗിച്ച് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നതും, അനുകൂലിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ അന്യ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരെ റിപ്പോർട്ട് ചെയ്ത് തൊഴിൽ നഷ്ടപ്പെടുത്തുന്നതും ഒരേ പോലെ അപലപനീയമാണെന്നു ഫേസ്ബുക് പോസ്റ്റിലൂടെ ഷാഹുൽ ഹമീദ് പറയുന്നു.

ജനാധിപത്യം എന്നാൽ പ്രതിഷേധിക്കാനും, പ്രശംസിക്കാനും,പക്ഷം ചേരുവാനും യോജിക്കാനും, വിയോജിക്കാനും ഒക്കെ അവകാശം ഉള്ള വ്യവസ്ഥയാണ്. ഒപ്പം തന്നെ അപരന്റെ അതേ അവകാശങ്ങളെ ബഹുമാനിക്കുവാനുള്ള ഉത്തരവാദിത്വവും ഈ വ്യവസ്ഥയുടെഅനിഷേധ്യമായ സൗന്ദര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also read : പൗരത്വഭേദഗതിയിൽ ഇസ്ലാം മതത്തിനെതിരെ വിവേചനമുണ്ടെങ്കിൽ ജനാധിപത്യപരമായി മറുപടി കൊടുക്കാൻ നമ്മുടെ വിരൽതുമ്പിൽ തന്നെ സംവിധാനമുളളപ്പോൾ എന്തിന് ഒരു കലാപം? എന്തിന് ഒരു വിപ്ലവം? സോഷ്യല്‍ മീഡിയയെ അജണ്ടയാക്കി അതിന്റെ പേരില്‍, പോരാളിയെന്ന പേരിന്റെ മറവില്‍ പൂണ്ട് വിളയാടുന്ന സൈബര്‍ ഗുണ്ടകളളോട് : അഞ്ജു പാര്‍വതി പ്രഭീഷിന് പറയാനുള്ളത്

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

എന്തോന്നാ ഡേ ഇത് ….
അവനവനു സ്വാധീനമുള്ള സ്ഥലത്ത് നിങ്ങള് പുലികളും..
അതില്ലാത്തിടത്തു മോങ്ങലും ..
ആരെങ്കിലും ഒന്ന് അവന്റെ രാഷ്ട്രീയം വിളിച്ചു പറഞ്ഞാല്‍ പിന്നെ സകലരും കൂടി ഇറങ്ങും
ഇവന്റെ ജോലി നഷ്ടപ്പെടുന്നത് വരെ ഷെയര്‍ ചെയ്യൂ ഇത് അധികാരികളില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യൂ എന്ന് പറഞ്ഞു …

ജോലി ചെയ്യുന്ന രാജ്യത്തെ മതത്തെയോ ഭരണാധികാരികളെയോണ് കുറ്റപ്പെടുത്തിയത് എങ്കില്‍ സമ്മതിക്കാം . അല്ലാതെ ജനാധിപത്യപരമായ രീതിയില്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിളിച്ചു പറഞ്ഞാല്‍ അതിനെ അസഹിഷ്ണതയിലൂടെ കണ്ട് വെല്ലുവിളി നടത്തി കൂട്ട൦കൂടി ആക്രമിക്കുന്നത് ഒട്ടും ശരിയല്ല .

ജനാധിപത്യം എന്നാൽ
പ്രതിഷേധിക്കാനും
പ്രശംസിക്കാനും
പക്ഷം ചേരുവാനും
യോജിക്കാനും
വിയോജിക്കാനും
ഒക്കെ അവകാശം ഉള്ള വ്യവസ്ഥയാണ്.

ഒപ്പം തന്നെ അപരന്റെ അതേ
അവകാശങ്ങളെ
ബഹുമാനിക്കുവാനുള്ള
ഉത്തരവാദിത്വവും ഈ വ്യവസ്ഥയുടെ
അനിഷേധ്യമായ സൗന്ദര്യമാണ്.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിന് ഭരണകൂടത്തിന്റെ പ്രിവിലേജ് ഉപയോഗിച്ച് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നതും,

അനുകൂലിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ
അന്യ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരെ
റിപ്പോർട്ട് ചെയ്ത് തൊഴിൽ നഷ്ടപ്പെടുത്തുന്നതും
ഒരേ പോലെ അപലപനീയമാണ്…..

https://www.facebook.com/shahul.hameed.393/posts/3041935299169510

shortlink

Related Articles

Post Your Comments

Related Articles


Back to top button