Latest NewsNewsIndia

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ദെബോസ്മിത ചൗധരിയാണ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിന് ശേഷം വേദിയില്‍ വച്ച് പൗരത്വ ഭേദഗതിയുടെ പകര്‍പ്പ് വലിച്ച് കീറിയത്. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ജാദവ്പൂര്‍ സര്‍വകലാശാല.

മെഡല്‍സ്വീകരിച്ച ശേഷം തനിക്ക് ഒരുനിമിഷം തരണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനി കയ്യില്‍ കരുതിയ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ച് കീറി. ഇതിന് പുറമെ ഞങ്ങള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചാണ് വിദ്യാര്‍ത്ഥിനി വേദി വിട്ടത്. കൂടാതെ എന്റെ സുഹൃത്ത്ക്കള്‍ ഇപ്പോഴും സര്‍വകലാശാല ഗേറ്റിനരികിലിരുന്ന് പ്രതിഷേധിക്കുകയാണ്. സര്‍വകാലശാലയോട് തനിക്ക് ഒരു തരത്തിലുള്ള അനാദരവ് ഇല്ലെന്നും എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ എന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും ദെബോസ്മിത ചൗധരി പറഞ്ഞു.

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചത്.ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ ഗവര്‍ണറുടെ കാറ് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button