Latest NewsKeralaNews

തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് പുതിയ വണ്‍ സ്റ്റോപ്പ് പ്രതിദിന വിമാന സര്‍വീസ്

തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് പുതിയ വണ്‍ സ്റ്റോപ്പ് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു.

Read Also: ഇ- കൊമേഴ്സ് ആപ്പുകളിൽ ഇന്ത്യക്കാർ ചെലവഴിച്ചത് കോടിക്കണക്കിന് മണിക്കൂറുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

തിരുവനന്തപുരത്തെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊല്‍ക്കത്തയില്‍ (6E-6169) എത്തിച്ചേരും. മടക്ക വിമാനം (6E-563) കൊല്‍ക്കത്തയില്‍ നിന്ന് 08:15 AM-ന് പുറപ്പെട്ട് 01.05 PM-ന് തിരുവനന്തപുരത്തെത്തും.

നേരത്തെ, തിരുവനന്തപുരം-കൊല്‍ക്കത്ത സെക്ടറില്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് 2 വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം 7.30 മണിക്കൂറില്‍ നിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്തുന്നതും പരിഗണനയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button