KeralaLatest NewsNews

കണ്ണൂരില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കി ഇന്‍ഡിഗോ

ഇന്‍ഡിഗോയ്ക്ക് പുറമേ ഗോ ഫസ്റ്റും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന സര്‍വീസ് ഇന്‍ഡിഗോ റദ്ദാക്കി. യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് നടപടി. സമാന കാരണത്താല്‍ ഇന്‍ഡിഗോയ്ക്ക് പുറമേ ഗോ ഫസ്റ്റും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

Read Also: സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഉള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റെടുത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കി. യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഗോ ഫസ്റ്റ് സര്‍വീസ് റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂര്‍- മുംബൈ സെക്ടറില്‍ യാത്രികരുടെ എണ്ണം കുറവാണ്. ഇത് വിമാന കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയാകുന്നുണ്ട്. നേരത്തെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരുന്നു കണ്ണൂരില്‍ നിന്നും മുംബൈയിലേക്ക് ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button