Latest NewsNewsIndia

വിമാന സര്‍വ്വീസ് നടത്തുന്നത് ശരിയായ പരിപാലനമില്ലാതെ: ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ ജീവനക്കാരുടെ പരാതി

ഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി ജീവനക്കാര്‍. വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജ്‌മെന്റ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാന നിര്‍മ്മാതാക്കളായ എയര്‍ബസിന്, ഇന്‍ഡിഗോയിലെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാര്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിപാലന നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല എന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ‘കഴിഞ്ഞ നാല് ദിവസമായി ടെക്‌നിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ സമരത്തിലാണ്. ശരിയായ പരിപാലനമില്ലാതെയാണ് ഇപ്പോഴും വിമാന സര്‍വ്വീസ് നടത്തുന്നത്. നടത്തിപ്പിനായി നിങ്ങള്‍ വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയ കമ്പനി പരിപാലന നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. സമയത്തുള്ള അറ്റകുറ്റപ്പണി പോലും പലപ്പോഴും നടത്തുന്നില്ല. ഇക്കാര്യത്തില്‍ എത്രയും പെട്ടന്ന് ഇടപെടണം. കഴിഞ്ഞ ഏഴ് ദിവസത്തെ അറ്റകുറ്റപ്പണികളുടെ വിവരങ്ങള്‍ തേടണം,’ ജീവനക്കാര്‍ പരാതിയിൽ ആവശ്യപ്പെട്ടു.

ഇ.പി ജയരാജനെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്കിയ നടപടി പിന്‍വലിക്കണം: കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം

അതേസമയം, പരാതിയിലെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അവകാശപ്പെട്ടു. അറ്റകുറ്റപ്പണികളിലും സുരക്ഷയിലും ഉയര്‍ന്ന നിലവാരമാണ് കമ്പനി പുലര്‍ത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ദുരുദ്വേശത്തോടെയുള്ളതാണെന്നും കമ്പനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button