Latest NewsNewsBusiness

ഇ- കൊമേഴ്സ് ആപ്പുകളിൽ ഇന്ത്യക്കാർ ചെലവഴിച്ചത് കോടിക്കണക്കിന് മണിക്കൂറുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ലോകത്ത് ഏറ്റവും കൂടുതൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്

ഇന്ന് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നതാണ് ഓൺലൈൻ പർച്ചേസ്. ഇത്തരത്തിൽ പർച്ചേസ് ചെയ്യാൻ സഹായിക്കുന്ന ഒട്ടനവധി ഇ- കൊമേഴ്സ് ആപ്ലിക്കേഷനുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഇങ്ങനെയുള്ള ഇ- കൊമേഴ്സ് ആപ്പുകളിൽ ഇന്ത്യക്കാർ ചെലവഴിച്ച സമയം പുറത്തുവിട്ടിരിക്കുകയാണ് ഡാറ്റ എഐ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2022- ൽ ഇന്ത്യക്കാർ ഇ- കൊമേഴ്സ് ആപ്പുകൾക്ക് മുന്നിൽ ചെലവഴിച്ചത് 8,700 കോടി മണിക്കൂറാണ്. 2021- ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021- ൽ 7,500 മണിക്കൂറാണ് ഇ- കൊമേഴ്സ് വെബ്സൈറ്റുകളിൽ ചെലവഴിച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വർഷം മാത്രം 28 ശതകോടി ഡൗൺലോഡാണ് നടന്നിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഇ- കൊമേഴ്സ് ആപ്ലിക്കേഷനുകൾക്ക് വലിയ തോതിൽ ജനപ്രീതി നേടാൻ സാധിച്ചിട്ടുണ്ട്. കോവിഡിന് ശേഷം രാജ്യത്ത് ഇ- കൊമേഴ്സ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, ആപ്പുകളുടെ ശരാശരി ഉപയോഗത്തിൽ എട്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ശരാശരി 4.9 മണിക്കൂറാണ് ആപ്പുകളിൽ ചെലവാക്കുന്നത്. ആഗോള തലത്തിൽ 110 ശതകോടി മണിക്കൂറാണ് ഉപഭോക്താക്കൾ ഇ- കൊമേഴ്സ് ആപ്പുകൾ ഉപയോഗിക്കാൻ ചെലവഴിച്ചത്.

Also Read: പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button