Latest NewsNewsBusiness

വി-ഗാർഡ് ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായും വാങ്ങാം! പുതിയ വെബ്സൈറ്റ് സേവനം ആരംഭിച്ചു

ഇ-കോമേഴ്സ്, ഓൺലൈൻ സേവനങ്ങൾ നൽകുന്നതിലൂടെ ഉൽപ്പന്നങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ

പ്രമുഖ എഫ്എംസിജി ബ്രാൻഡായ വി-ഗാർഡിന്റെ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായും വാങ്ങാം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ വെബ്സൈറ്റിനാണ് വി-ഗാർഡ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ ഓൺലൈനായി പർച്ചേസ് ചെയ്യാൻ സാധിക്കും. ഇതിനായി വി-ഗാർഡിന്റെ ഏറ്റവും പുതിയ https://vguard.com/ എന്ന വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത്. 24 മണിക്കൂറും, ഇന്ത്യയിലുടനീളം ഡോർ ഡെലിവറി, എളുപ്പത്തിലുള്ള റിട്ടേൺ-റീപ്ലേസ്മെന്റ് സംവിധാനം, ഓൺലൈൻ പണമിടപാടുകൾ തുടങ്ങിയ സൗകര്യവും വി-ഗാർഡ് ഒരുക്കിയിട്ടുണ്ട്.

സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, പ്യൂരിഫയറുകൾ, ഫാനുകൾ തുടങ്ങിയ എല്ലാ ഉപകരണങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്. ക്യാഷ് ഓൺ ഡെലിവറി, 10 ദിവസത്തെ റിട്ടേൺ വിൻഡോ, സമഗ്രമായ ഉപഭോക്തൃ സേവനം, ഇടനിലക്കാരില്ലാതെ ഇൻസ്റ്റലേഷൻ, ഉൽപ്പന്ന രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളിലൂടെ മികച്ച ഷോപ്പിംഗ് അനുഭവം നൽകുക എന്നതാണ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചതിലൂടെ വി-ഗാർഡ് ലക്ഷ്യമിടുന്നത്. ഇ-കോമേഴ്സ്, ഓൺലൈൻ സേവനങ്ങൾ നൽകുന്നതിലൂടെ ഉൽപ്പന്നങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കളുടെ സംശയനിവാരണത്തിനായി പ്രത്യേക കസ്റ്റമർ കെയർ ടീമിനെയും വി-ഗാർഡ് സജ്ജീകരിച്ചിട്ടുണ്ട്.

Also Read: ഐഎംപിഎസ് ഇടപാടുകൾ ഇനി കൂടുതൽ ലളിതം! പുതിയ നടപടിയുമായി എൻപിസിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button