Latest NewsNewsBusiness

ഇന്ത്യക്കാരുടെ മനം കവർന്ന് മീഷോ, ഇതുവരെ ഡൗൺലോഡ് ചെയ്തത് 5 കോടിയിലധികം ആളുകൾ

13.6 എംബി മാത്രമാണ് മീഷോയുടെ ഡാറ്റാ സൈസ്

ചുരുങ്ങിയ കാലയളവുകൊണ്ട് ഇന്ത്യക്കാരുടെ മനം കവർന്നിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ഒട്ടനവധി പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട ഇടമായി മീഷോ മാറിയിരിക്കുകയാണ്. സാധാരണക്കാരായവർക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ഷോപ്പിംഗ് അനുവദിക്കുന്നു എന്നതാണ് മീഷോയുടെ പ്രധാന പ്രത്യേകത. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇതുവരെ അഞ്ച് കോടി ഡൗൺലോഡുകളാണ് മീഷോ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ, ലോകത്ത് ഏറ്റവും കൂടുതൽ വേഗത്തിൽ ഈ നേട്ടം കൈവരിച്ച മൊബൈൽ ആപ്പ് എന്ന സവിശേഷതയും മീഷോയ്ക്ക് സ്വന്തമാണ്.

കഴിഞ്ഞ വർഷം ഒന്നരക്കോടി ആളുകൾ മാത്രമാണ് മീഷോ ഉപയോഗിച്ചിരുന്നത്. എന്നാൽ, മാസങ്ങൾ കൊണ്ടാണ് കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള വളർച്ച മീഷോ കൈവരിച്ചത്. 13.6 എംബി മാത്രമാണ് മീഷോയുടെ ഡാറ്റാ സൈസ്. അതിനാൽ, ഏത് സ്മാർട്ട്ഫോണിലും എളുപ്പത്തിൽ മീഷോ ഡൗൺലോഡ് ചെയ്യാനും, സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും. 2015-ലാണ് മീഷോ എന്ന ഓൺലൈൻ ആപ്പ് ആരംഭിക്കുന്നതെങ്കിലും, 2017 മുതലാണ് പ്രചാരത്തിലെത്തിയത്. കണക്കുകൾ അനുസരിച്ച്, വെറും ആറ് വർഷം കൊണ്ടാണ് 500 ദശലക്ഷം ക്ലബ്ബിലേക്ക് ഇടം ഇടാൻ മീഷോയ്ക്ക് സാധിച്ചത്.

Also Read: വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന: യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button