KeralaLatest NewsNews

വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന: യുവാവ് പിടിയിൽ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് പോളിടെക്‌നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി വില്പന നടത്തിയയാളാണ് എക്‌സൈസ് പിടിയിലായത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തിയ 25 വയസ്സുള്ള ഗോകുൽ ആണ് അറസ്റ്റിലായത്.

Read Also: അറബി ബാനറിനെ കുറിച്ച് പിണറായി സര്‍ക്കാരിനോടായിരുന്നു എന്റെ ചോദ്യമെങ്കിലും പതിവ് പോലെ അതേറ്റെടുത്തത് മതമൗലിക വാദികളും

തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി ജി സുനിൽകുമാറും സംഘവും ചേർന്ന് 2.512 ഗ്രാം എംഡിഎംഎ സഹിതം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വലയിൽ അകപ്പെട്ട കുട്ടികളെ കണ്ടെത്തി ആവശ്യമായ കൗൺസലിംഗ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഘത്തിൽ ഐ ബി പ്രിവന്റീവ് ഓഫീസർ പ്രകാശ്, ബിനുരാജ്, സിഇഒമാരായ ശ്രീലാൽ, ദീപു, ജ്യോതിലാൽ, WCEO അജ്ഞന എന്നിവർ പങ്കെടുത്തു.

Read Also: ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കി ആപ്പിൾ, മൂന്ന് റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button