Latest NewsIndiaNews

ദേശീയ പൗരത്വ നിയമം; കോൺഗ്രസ് സമാധാനാന്തരീക്ഷം ഇല്ലാതാക്കിയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ഡല്‍ഹിയിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കിയെന്നും വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ചെറു സംഘങ്ങളാണ് അശാന്തി പരത്തിയത്. അവര്‍ക്ക് ശിക്ഷ നല്‍കാനുള്ള സമയമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also:  പൗരത്വ ബിൽ: സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച 19409 രാജ്യവിരുദ്ധ പോസ്റ്റുകൾ റദ്ദാക്കിയതായി പൊലീസ്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ദേശീയ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌തപ്പോള്‍ മിണ്ടാതിരുന്നവര്‍ പുറത്ത് വന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിപക്ഷം അപവാദം പരത്തിയതിനെ തുടര്‍ന്നാണ് ജനങ്ങള്‍ റോഡിലിറങ്ങിയത്. ഡല്‍ഹിയില്‍ ആം ആദ്‌മി സര്‍ക്കാര്‍ മാറാന്‍ സമയമായി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കി ആളാകാനാണ് കേജ്‌രിവാള്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ കുടിവെള്ളം ലഭ്യമാക്കിയെന്നാണ് അവർ പറയുന്നത്. രാജ്യത്താകെ ഈ പദ്ധതി നടപ്പാക്കിയത് മോദി സര്‍ക്കാരാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button