KeralaLatest NewsNews

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍പ്പാളയങ്ങള്‍ തുടങ്ങിയതു യുപിഎ സര്‍ക്കാരാണെന്നു ബിജെപി

ന്യൂഡൽഹി: തടങ്കല്‍പ്പാളയങ്ങള്‍ രാജ്യത്ത് ആദ്യമായി തുടങ്ങിയത് യുപിഎ സര്‍ക്കാരാണെന്നു ബിജെപി. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ അസമിലെ മൂന്നു തടങ്കല്‍ കേന്ദ്രങ്ങളിലായി 362 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയില്‍ മറുപടി നല്‍കിയതു ചൂണ്ടിക്കാട്ടിയാണു ബിജെപി തിരിച്ചടിച്ചത്. അനധികൃത കുടിയേറ്റക്കാരെ കൈമാറാന്‍ ബംഗ്ലദേശുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി സഭയെ അറിയിച്ചിരുന്നു.

അസമിലെ മാട്ടിയയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന തടവുകേന്ദ്രത്തെക്കുറിച്ചുള്ള ബിബിസി വാര്‍ത്ത സഹിതം ട്വീറ്റ് ചെയ്താണു രാഹുല്‍ മോദിക്കെതിരെ രംഗത്തുവന്നത്. അതേസമയം, ആര്‍എസ്എസിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോടു കള്ളം പറയുന്നുവെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്ത് തടങ്കല്‍പ്പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നു ചൂണ്ടിക്കാട്ടിയാണു രാഹുലിന്‍റെ ട്വീറ്റ്.

ഏകദേശം 46 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ദേശീയ പൗര റജിസ്റ്റർ (എൻആർസി) സംബന്ധിച്ച ആശങ്കകളെ തള്ളാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വാദങ്ങളിൽ വൈരുധ്യമുണ്ടെന്നു നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യ പിടികൂടുന്ന വിദേശ പൗരന്മാരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങൾ രാജ്യത്തില്ലെന്നും എൻആർസിയെക്കുറിച്ച് സർക്കാരോ പാർലമെന്റോ ആലോചന നടത്തിയിട്ടില്ലെന്നുമായിരുന്നു മോദിയുടെ വാദം. മൂവായിരത്തിലധികം പേരെ താമസിപ്പിക്കാവുന്ന തടവുകേന്ദ്രമാണ് അസമിലെ മാട്ടിയയില്‍ നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button