Latest NewsNewsIndia

നാ​ളെ എ​ന്തു​ണ്ടാ​കു​മെ​ന്ന് ആ​ര്‍​ക്ക​റിയാം; കരസേനാ മേധാവിക്കെതിരെ കോൺഗ്രസ്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയ ക​ര​സേ​നാ മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തിനെ​തി​രേ വിമർശനവുമായി കോൺഗ്രസ്. ഇ​ന്ന് രാ​ഷ്ട്രീ​യം സം​സാ​രി​ക്കാ​ന്‍ ക​ര​സേ​നാ മേ​ധാ​വി​യെ അ​നു​വ​ദി​ച്ചാ​ല്‍ നാ​ളെ എ​ന്തു​ണ്ടാ​കു​മെ​ന്ന് ആ​ര്‍​ക്ക​റി​യാ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ബ്രി​ജേ​ഷ് ക​ല​പ്പ പറയുകയുണ്ടായി. അദ്ദേഹം തന്നെ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് എ​തി​രെ​യു​ള്ള സ​മ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യ്ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും എ​തി​രാണെന്നും ബ്രി​ജേ​ഷ് ക​ല​പ്പ കൂട്ടിച്ചേർത്തു.

Read also: പൗരത്വ ബിൽ: മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നത്; എന്‍ആര്‍സി രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍

അതേസമയം അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ച ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ ആ​വ​ശ്യ​പ്പെ​ട്ടു. ക​ര​സേ​നാ മേ​ധാ​വി​യെ ശാ​സി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. പാ​കി​സ്ഥാ​ന്‍റെ മാ​തൃ​ക​യി​ല്‍ സൈ​ന്യ​ത്തെ സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​രി​ക്കു​ക​യാ​ണെന്നുംമോ​ദി സ​ര്‍​ക്കാ​രി​ന് കീ​ഴി​ല്‍ രാ​ജ്യം ചെ​ന്നു​പ​തി​ച്ച അ​ധ​പ​ത​ന​ത്തി​ന് തെ​ളി​വാണിതെന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button