KeralaLatest NewsNews

മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്താണ് കരുതല്‍ തടവറകളിലേക്ക് കുടിയേറ്റക്കാരെ മാറ്റിയത്; തെളിവുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കരുതല്‍ തടവറകള്‍ നിര്‍മ്മിച്ച്‌ കുടിയേറ്റക്കാരെ മാറ്റാൻ തുടങ്ങിയത് കെ.പി.സി.സി അദ്ധ്യക്ഷനും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്താണെന്ന ആരോപണവുമായി ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അവർ പ്രതികരണവുമായി രംഗത്തെത്തിയത്. പാര്‍ലിമെന്റിനു മുന്‍പ് ചോദ്യോത്തര വേളയില്‍ മുല്ലപ്പള്ളിയുടെ മറുപടിയില്‍ വ്യക്തമാണ് ഇതെല്ലാം. അത് കൊണ്ട് തന്നെ ഈ വിഷയം ഏറ്റെടുത്താല്‍ മറ്റുള്ള കള്ള പ്രചരണങ്ങളെല്ലാം ഒന്നൊന്നായി താഴെ വീഴും. ജിഹാദികളുടെ നിസ്സാഹയാവസ്ഥ മനസ്സിലാക്കാം. പരിതാപകരം എന്നേ പറയാനാവൂ. ഇനിയും ഈ ജിഹാദിക്കൂട്ടത്തിന് അടിയറ പറയാത്ത മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ കെപിസിസി ആസ്ഥാനത്തു ചെന്ന് ചോദിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭ സുരേന്ദ്രൻ വ്യക്തമാക്കുന്നു.

Read also: പൗരത്വ ബിൽ: നിയമത്തിന് പിന്തുണയുമായി ആയിരത്തിലധികം അക്കാദമിക വിദഗ്ധന്‍മാരും ഗവേഷകരും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പൗരത്വ നിയമത്തെ എതിർക്കാനുള്ള വ്യാജ പ്രചരണങ്ങൾ അനവധിയാണ്. ഇന്ത്യൻ മുസ്ലീങ്ങളെ പുറത്താക്കുമെന്നത് തൊട്ട് ഭരണഘടനാ വിരുദ്ധമെന്നത് വരെ, പല പല നുണകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ കേരളത്തിന് പുറത്ത് വലിയ തോതിൽ പ്രചരിക്കുന്ന ഒരു നുണയാണ് മോദി സർക്കാർ ഡിറ്റൻഷൻ സെന്ററുകൾ തുടങ്ങിയെന്നത്. എന്ത് കൊണ്ടോ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിലെ ജിഹാദി മീഡിയ വിഭാഗം ഇത് അധികം ചർച്ചയാക്കിയില്ല. അത് കൊണ്ട് തന്നെയാണ് ഇതിനെ പറ്റി ആഴത്തിൽ ഒന്നന്വേഷിച്ചത്. കേരളത്തിലെ ജിഹാദികൾ ഏറ്റെടുക്കാത്തതിന്റെ കാരണം ഉടനെ കണ്ടു. ഇപ്പൊഴത്തെ കെപിസിസി അധ്യക്ഷനും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്താണ് ഇപ്പറയുന്ന ഡിറ്റൻഷൻ സെന്ററുകൾ നിർമ്മിക്കുന്നതും അനധികൃത കുടിയേറ്റക്കാരെ അങ്ങോട്ടേക്ക് മാറ്റുന്നതും. പാർലിമെന്റിനു മുൻപ് ചോദ്യോത്തര വേളയിൽ മുല്ലപ്പള്ളിയുടെ മറുപടിയിൽ വ്യക്തമാണ് ഇതെല്ലാം. അത് കൊണ്ട് തന്നെ ഈ വിഷയം ഏറ്റെടുത്താൽ മറ്റുള്ള കള്ള പ്രചരണങ്ങളെല്ലാം ഒന്നൊന്നായി താഴെ വീഴും. ജിഹാദികളുടെ നിസ്സാഹയാവസ്ഥ മനസ്സിലാക്കാം. പരിതാപകരം എന്നേ പറയാനാവൂ. ഇനിയും ഈ ജിഹാദിക്കൂട്ടത്തിന് അടിയറ പറയാത്ത മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ കെപിസിസി ആസ്ഥാനത്തു ചെന്ന് ചോദിക്കണം. പൗരത്വ നിയമത്തെ എതിർക്കുന്നവർ ലോങ്ങ് മാർച്ച് കെപിസിസി ആസ്ഥാനത്തേക്ക് നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button