KeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് നടുറോഡിലേക്ക് തെറിച്ച് വീണ് കുട്ടി

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് നടുറോഡിലേക്ക് തെറിച്ച് വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനങ്ങള്‍ നിറയെ ഓടിക്കൊണ്ടിരുന്ന റോഡിലേക്കാണ്
കുട്ടി വീണത്. അതും ബസിന്റെ മുന്‍പിലേക്ക്. ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ കുട്ടി രക്ഷപ്പെടുകയായിരുന്നു. മറ്റ് നിരവധി വാഹനങ്ങളും ആ സമയം റോഡിലേക്കെത്തിയിരുന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.

കോട്ടക്കല്‍-മലപ്പുറം റോഡില്‍ പാറക്കോരിക്കും കുളത്തൂപറമ്പിനും ഇടയിലാണ് സംഭവം. കാറിന്റെ പിന്‍ഡോര്‍ പൂര്‍ണമായും ചെയ്യാത്തതോ കുട്ടി തുറന്നതോ ആവാം അപകട കാരണം എന്നാണ് വിവരം. അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇനിയും ഇതുപോലയുള്ള അപകടങ്ങളുണ്ടായേക്കാം.

https://www.facebook.com/100034021463151/videos/185539302590117/

shortlink

Related Articles

Post Your Comments

Related Articles


Back to top button