Latest NewsIndiaNews

ദേശീയ ജനസംഖ്യ റെജിസ്റ്റർ: പ്രസ്താവന വിവാദമായതോടെ അരുന്ധതി റോയ് മലക്കം മറിഞ്ഞു; ചെറുപുഞ്ചിരി മാത്രം

ന്യൂഡൽഹി: ദേശീയ ജനസംഖ്യ റെജിസ്റ്റർ വിവരങ്ങള്‍ ശേഖരിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരോട് തെറ്റായ പേരും മേല്‍വിലാസവും പറയാന്‍ നിര്‍ദേശിച്ച എഴുത്തുകാരി അരുന്ധതി റോയ് മലക്കം മറിഞ്ഞു. ഡൽഹി യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്നും അവര്‍ പറഞ്ഞു. എന്‍പിആറിനായി വിവര ശേഖരണത്തിന് എത്തുന്നവരോട് തെറ്റായ വിവരം നല്‍കണമെന്നല്ല, പുഞ്ചിരിയോടെ നിസ്സഹകരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ദേശീയ പൗരത്വപട്ടികയ്ക്കുള്ള മുന്നൊരുക്കമാണെന്നും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ‍(എന്‍പിആര്‍) വിവരം ശേഖരിക്കാനെത്തുന്നവര്‍ക്ക് തെറ്റായ വിവരം നല്‍കണമെന്നും അഭിപ്രായപ്പെട്ട അരുന്ധതി റോയിക്കെതിരെ പൊലീസിന് പരാതി ലഭിച്ചിരുന്നു. തിലക് മാർഗ് പൊലീസിനാണ് അരുദ്ധതി റോയ്ക്കെതിരായ പരാതി ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അരുന്ധതി റോയ് എത്തിയത്.

ALSO READ: പൗരത്വ ബിൽ: വിസ നിയമ ലംഘനം നടത്തിയോ? നിയമത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ ടൂറിസ്റ്റിനെ ചോദ്യം ചെയ്തു

എന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം മാധ്യമങ്ങളുടെ പക്കലുണ്ട്. അവര്‍ അത് സംപ്രേഷണം ചെയ്തിട്ടില്ലെന്ന് മാത്രമല്ല, തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ പ്രസംഗം പൂര്‍ണമായി യൂട്യൂബില്‍ ഉണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button