Latest NewsNewsIndia

ആന്ധ്ര പ്രദേശിന്റെ മൂന്ന് തലസ്ഥാന പ്രഖ്യാപനം; പ്രതിഷേധത്തെത്തുടര്‍ന്ന് അമരാവധിയില്‍ നിരോധനാജ്ഞ

ഹൈദരാബാദ്:ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ വന്‍ എതിര്‍പ്പ്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തീരുമാനത്തിലാണ് എതിര്‍പ്പുമായി ജനം രംഗത്ത് വന്നിരിക്കുന്നത്. തലസ്ഥാന പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള എതിര്‍പ്പ് രൂക്ഷമായി തുടരുന്നതിനിടെയാണ് തലസ്ഥാനങ്ങളുടെ പ്രഖ്യാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതേസമയം കര്‍ഷകര്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും തലസ്ഥാനമാറ്റത്തിനെച്ചൊല്ലി സമരം തുടങ്ങി. ടിഡിപി , ബിജെപി പാര്‍ട്ടികളാണ് സമരത്തിനുള്ളത്. അതിനിടെ ടിഡിപി എംപി കേസിനേനി ശ്രിനിവാസ്, ബുദ്ധ വെങ്കന്ന എംഎല്‍എ എന്നിവരെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന വിവരത്തെത്തുടര്‍ന്ന് അമരാവതിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷാസംവിധാനങ്ങളാണ് അമരാവതിയില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയെന്ന ഒറ്റ തലസ്ഥാന ആശയത്തിന് ബദലായാണ് ജഗന്റെ മൂന്ന് തലസ്ഥാനം നിര്‍മ്മാണെന്ന ആശയം. വിശാഖപട്ടണവും അമരാവതിയും പിന്നെ കൂര്‍ണൂലും നഗരവുമാണ് ജഗന്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി.വിശാഖപട്ടണം ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലും, 1950-കളിലെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന കുര്‍നൂല്‍ റായലസീമയിലുമാണ്. അമരാവതി തീരമേഖലയിലുമാണ്. അമരാവതിയെന്ന ഒറ്റ തലസ്ഥാനം എന്നത് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന പദ്ധതിയായിരുന്നു. മേയ് 30-ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടന്‍ അമരാവതി നഗരത്തിന്റെ നിര്‍മ്മാണം ജഗന്‍ നിര്‍ത്തിവെച്ചിരുന്നു. അമരാവതിയുടെ നിര്‍മ്മാണത്തിന് നായിഡു സര്‍ക്കാര്‍ 9000 കോടി രൂപയാണ് മുടക്കിയത്.

അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്താണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു തലസ്ഥാനനഗരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും തലസ്ഥാനവിഭജനത്തിനെതിരെ പ്രതിഷേധവുമായി എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button