KeralaLatest NewsNews

മോന് ബുദ്ധിമുട്ടില്ലെങ്കിൽ ചെറുതായിട്ടൊന്ന് മേക്ക് അപ്പ് ചെയ്തു തരുമോ? ആ സമയത്തും കണ്ണുകൾ നിറഞ്ഞിരുന്നു, ഹൃദയസ്പർശിയായ ഒരു കുറിപ്പ്

ഷൂട്ടിങ് സെറ്റിൽ വച്ച് തന്റെ മനസിനെ വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മേക്ക് അപ്പ് ആർട്ടിസ്റ്റ് രജീഷ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക്കിലൂടെയാണ് രജീഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃശൂരിൽ ഒരു ഹോസ്പിറ്റൽ ഷൂട്ട് നടക്കുമ്പോൾ 65 വയസ്സു പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ അരികിലേക്ക് വന്നു. മോന് ബുദ്ധിമുട്ടില്ലെങ്കിൽ ചെറുതായിട്ടൊന്ന് മേക്ക് അപ്പ് ചെയ്തു തരുമോയെന്നും ചോദിച്ചു. മേക്കപ്പ് കഴിഞ്ഞ് അദ്ദേഹത്തിനു നേരെ കണ്ണാടി കാണിച്ചപ്പോൾ അദ്ദേഹം ഒന്ന് ചിരിച്ചു. എന്നാൽ ആക്സിഡന്റ് പറ്റിയ ആളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതായിരുന്നു സീൻ. എന്നാൽ ഫൈനൽ റിഹേഴ്സൽ കഴിഞ്ഞപ്പോൾ അസോസിയേറ്റ് വന്ന് പ്രതീക്ഷകൾ തെറ്റിച്ചു ആ ചേട്ടന്റ മുഖം ആർട്ട് ജോലികാരെ കൊണ്ട് മുഴുവൻ കവർ ചെയ്യൻ പറഞ്ഞുവെന്നും കുറിപ്പിൽ പറയുന്നു.

Read also: കോട്ടയം മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇതിനിടെ ഒരു ഷൂട്ടിങ് സെറ്റിൽ വച്ച് എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ച ഒരു സംഭവം
ഞാൻ ഷെയർ ചെയ്യാം….

അന്ന് തൃശൂരിൽ ഒരു ഹോസ്പിറ്റൽ ആയിരുന്നു ഷൂട്ട്.
ലിസ്റ്റ് പ്രകാരം ആർട്ടിസ്റ്റുകളെ റെഡിയാക്കി
ഞാനും, സുഹൃത്തും മേക്കപ്പ് റൂമിൽ
ഇരിക്കുകയായിരുന്നു.ഈ സമയം ഒരു 65 വയസ്സു പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ
എന്റെ അരികിലേക്ക് വന്നിട്ട് പതിയെ
എന്നോട് ചോദിച്ചു :മോനെ… മേക്കപ്പിന്റെ
ആൾകാർ അല്ലെ…..? അടുത്ത സിനിൽ
ഞാനും ഉണ്ട്… നായകൻ സ്റ്റചറിൽ
തള്ളികൊണ്ട് പോകുന്നത് എന്നെയാണ്
ഡയലോഗ് ഒക്കെ ഉണ്ട്……
ഞാൻ ലിസ്റ്റ് ഒന്നു കൂടി നോക്കിയപ്പോൾ
അദ്ദേഹത്തിന്റെ പേര് കണ്ടില്ല…. സംശയം
കാരണം അസിസ്റ്റന്റ് ഡയറക്ടർ മാരോട്
കാര്യം ചോദിക്കാം എന്ന രീതിയിൽ
പോകാനൊരുങ്ങുമ്പോൾ അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു… എന്നിട്ട് ദയനീയമായി
ഒരു കാര്യം കൂടി പറഞ്ഞു…..
“മോനെ അവരോട് ഒന്നും ചോദിക്കണ്ട
ചെറിയ വേഷം അല്ലെ.!…. ചിലപ്പോൾ
ഡയലോഗ് ഒന്നും കാണില്ല…പക്ഷേ
ക്യാമറ വച്ചത്‌ എന്റെ മുഖത്തിന്
നേരെയാണ്…
ഞാൻ പതിയെ ഒന്ന് ചിരിച്ചു അയാൾ പിന്നെ
യും തുടർന്നു.
25 വർഷമായി സിനിമയിൽ ഉണ്ട്,
അഞ്ചുവർഷം ഒരു നാടക ട്രൂപ്പിൽ ആയി
രുന്നു സിനിമയിൽ അഭിനയിക്കാനുള്ള
ആഗ്രഹംകൊണ്ട് ജൂനിയർ ആർട്ടിസ്റ്റായി
വന്നതാണ് ഇതുവരെ എന്റെ മുഖം
വ്യക്തമായി ഫ്രെയിമിൽ ഒരു സിനിമയി
ലും വന്നിട്ടില്ല. ഇപ്പോൾ ഇതൊരു തൊഴി
ലയി കൊണ്ട് നടക്കുന്നു,
കുറേ നാളിനു ശേഷം ഇതാദ്യമായാണ്
എന്റെ മുഖത്തിനു നേരെ ഒരു ക്യാമറ
വെക്കുന്നത്… അപ്പോൾ എനിക്ക്
എല്ലാ നാടൻമാരെയു പോലെ ഒന്ന്
മേക്കപ്പ് ചെയ്ത് അഭിനയിക്കണമെന്ന്
തോന്നി…. മോന് ബുദ്ധിമുട്ടില്ലെങ്കിൽ
ചെറുതായിട്ടൊന്ന് ചെയ്തു തരുമോ…?
അദ്ദേഹത്തിന്റെ ഈ നിഷ്കളങ്കതയർന്ന
ചോദ്യം കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു….
ഞാൻ അപ്പോൾ തന്നെ ആ മുഖത്ത്
ചമയം ചെയ്തു, മേക്കപ്പ് കഴിഞ്ഞ് അദ്ദേഹത്തിനു നേരെ കണ്ണാടി കാണിച്ചപ്പോൾ അദ്ദേഹം ഒന്ന് ചിരിച്ചു…..
ആ സമയത്തും കണ്ണുകൾ നിറഞ്ഞിരുന്നു
എന്റെ കയ്യിൽ പിടിച്ച് നന്ദി വാക്കുകളും
പറഞ്ഞ അദ്ദേഹം ക്യാമറ ലക്ഷ്യം വെച്ച് നടന്നു പോയി……

ഷൂട്ടിംഗ് റിഹേഴ്സൽ ആരംഭിച്ചു…
സ്റ്റച്ചറിൽ ചേട്ടൻ കിടപ്പുണ്ട്, നായകസ്ഥാനത്ത് അസിസ്റ്റന്റ് ഡയറക്ടറിൽ
ഒരാൾ, ക്യാമറ ചേട്ടൻ പറഞ്ഞതുപോലെ
ചേട്ടൻ നേരെ ടോപ്പ് ആംഗിൾ ഉണ്ട്…
നായകൻ ആക്സിഡന്റ് പറ്റിയ ആളെ
ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതായിരുന്നു സിൻ…..
അതുകൊണ്ട് തന്നെ ക്യാമറയിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഞാനും കരുതി…..
പക്ഷേ കഥ മാറി….
നായകൻ വന്നു… സംവിധായകനും വന്നു
ഫൈനൽ റിഹേഴ്സൽ കഴിഞ്ഞപ്പോൾ
അസോസിയേറ്റ് വന്ന് പ്രതീക്ഷകൾ തെറ്റിച്ചു ആ ചേട്ടന്റ മുഖം ആർട്ട് ജോലികാരെ
കൊണ്ട് മുഴുവൻ കവർ ചെയ്യൻ പറഞ്ഞു….
രണ്ടുപേർ പോയി ആ മുഖം വെള്ള തുണികൊണ്ട് മൂടി വച്ചു…… സത്യം പറഞ്ഞാൽ നായകൻ തള്ളി കൊണ്ടുവരുന്നത് ഒരു ഡെഡ് ബോഡി ആയിരുന്നുവെന്ന് ആ നിമിഷമാണ് ഞാൻ പോലും അറിഞ്ഞത്…..
റിഹേഴ്സൽ സമയത്ത് ശ്വാസംമുട്ട് തിരിക്കാൻ വേണ്ടി മാത്രമായിരുന്നു ആ
മുഖം മറക്കാതിരുന്നത്..
രണ്ട് ഷോട്ട് കഴിഞ്ഞപ്പോൾ ആ സീൻ
ഒക്കെയായി ഫൂഡ് ബ്രേക്ക് പറഞ്ഞു…
ഫുഡ് കഴിക്കാൻ പോകുന്ന വഴി ഒരു
വരാന്തയിൽ ആ ചേട്ടൻ ഒറ്റക്ക് ഇരിന്നു കരയുന്നത് ഞാൻ കണ്ടു…..
എന്നെ കണ്ടപാടെ അദ്ദേഹം കണ്ണുതുടച്ചു
ചെറു ചിരിയോടെ പറഞ്ഞു….”മോനെ
നിങ്ങടെ മേക്കപ്പ് സാധനം വെറുതെ
വേസ്റ്റ് ആയി അല്ലേ……? വെറുതെ ഓരോന്ന്
ആഗ്രഹിച്ചു…….
ഞാൻ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…” ചേട്ടാ സങ്കടപ്പെടരുത്…….
ചേട്ടൻ ഉള്ള അവസരം ഇനിയും വരാനിരിക്കുന്നതേയുള്ളൂ…..
അദ്ദേഹം എന്റെ മുഖത്തുനോക്കി അപ്പോൾ
പറഞ്ഞൊരു വാക്ക് എന്നെ ഒരുപാട്
വേദനിപ്പിച്ചു…..
” മോനെ…. ഒരുപാട് സ്നേഹിച്ചു പോയി
സിനിമയെ…… അതിനുവേണ്ടി
ജോലിയും, കുടുംബം വരെ ഉപേക്ഷിച്ചു.
ഓർമ്മവെച്ച നാൾ മുതൽ ഉള്ള ആഗ്രഹം
ആണ് ആ വലിയ സ്ക്രീനിൽ
എന്റെ മുഖമൊന്നു കാണാൻ…..
ഇന്ന് നന്നാവും, നാളെ നന്നാവും, എന്ന
ആഗ്രഹത്തിൽ വർഷങ്ങൾ ഇങ്ങനെ
പോവുന്നു….. ഒരു കോമാളിയെ പോലെ… “ചേട്ടൻ ഫുഡ് കഴിച്ചോ” ഞാൻ ചോദിച്ചു…?
“ഇല്ല അല്ലാതെ തന്നെ വയറു നിറഞ്ഞു….
അവസരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല
മറ്റുള്ളവരുടെ കളിയാക്കൽ സഹിക്കാൻ പറ്റുന്നില്ല….. മോന്റെ എന്റെ മുഖത്ത് ഇട്ട
മേക്കപ്പ് ഞാൻ എന്റെ കൂട്ടുകാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്…അവര് ഞാൻ
സുന്ദരൻ ആയിട്ടുണ്ട് എന്ന് പറഞ്ഞു…
പക്ഷേ എന്നിട്ട് എന്താ കാര്യം… യോഗം ഇല്ലാ
ആ തുണി മുട്ടിയപ്പോൾ അവിടെ തന്നെ മരിച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ
ഒരുപാട് പ്രാർത്ഥിച്ചിരുന്നു മോനെ”……
ഇത്രയും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകി…. എനിക്ക് തിരിച്ചു ഒന്നും പറയാൻ നാവു പൊന്തിയില്ല….
അദ്ദേഹം കണ്ണു തുടച്ചു കൊണ്ട് റൂമിലേക്ക് നടന്നു പോയി…..
ഇന്ന് വെറുതെ ഇരുന്നപ്പോൾ അന്ന് എടുത്ത ഈ ഫോട്ടോ കണ്ട് ആ ചേട്ടനെ ഓർത്തു.
“എത്രയെത്ര പേരാണ്, നമ്മളറിയാതെ
സിനിമ എന്ന ലക്ഷ്യവും പേറി ജീവിക്കുന്നു”…
ആ വലിയ സ്ക്രീൻ ആ കലാകാരന്റെ
മുഖം ഒന്ന് തെളിഞ്ഞു കാണാൻ അദ്ദേഹത്തെപ്പോലെ ഞാനും ഇന്ന് ആഗ്രഹിക്കുന്നു…….

” ദൈവം ഇതൊന്നും കാണാതിരിക്കില്ല”

shortlink

Related Articles

Post Your Comments

Related Articles


Back to top button