Latest NewsNewsIndia

പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവിയുടെ വിവാദ പരാമര്‍ശം ; വിശദീകരണവുമായി കരസേന

 

രാജ്യത്ത് പൗരത്വ പ്രതിഷേധങ്ങള്‍ കനക്കുമ്പോള്‍ വിവാദപരാമര്‍ശം നടത്തിയ കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി കരസേന രംഗത്ത്. ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് കരസേന നല്‍കുന്ന വിശദീകരണം. നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങള്‍ നല്‍കുക മാത്രമായിരുന്നു റാവത്ത് ചെയ്തത് എന്നും പൗരത്വനിയമം പരാര്‍ശിക്കുകയോ അവ തള്ളിപറയുകയോ ബിപിന്‍ റാവത്ത് ചെയ്തിട്ടില്ലെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു. പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവിയുടെ പരാമര്‍ശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

സായുധ കലാപത്തിലേക്ക് ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ല”, എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിന്‍ റാവത്തിന്റെ പ്രതികരണം. അതേസമയം പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ശക്തമാവുമ്പോളാണ് ആദ്യമായി കരസേനാമേധാവി രാഷ്ട്രീയപരാമര്‍ശം നടത്തി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ രാഷ്ട്രീയചായ്‌വില്ലാതെ നിഷ്പക്ഷമായി കൊണ്ടുപോകേണ്ട പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാമേധാവി പിന്തുണച്ചതിനെതിരെരൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തിയിരുന്നു. കരസേന മേധാവി മാപ്പ് പറയണമെന്ന് സിപിഎമും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസും വിമര്‍ശിച്ചിരുന്നു ‘നിഷ്പക്ഷരായിരിക്കുക, എന്നതാണ് മൂന്ന് സേനകളിലുള്ളവരോടും ആഭ്യന്തരമായി നിര്‍ദ്ദേശിക്കുന്നത്. ഇത്തരം തത്വങ്ങളാണ് സേന കാലാകാലങ്ങളായി പിന്തുടരുന്നത്. നമ്മള്‍ രാജ്യത്തെയാണ് സേവിക്കുന്നത് അല്ലാതെ രാഷ്ട്രീയ ശക്തികളെയല്ല എന്ന ചട്ടം വളരെ വ്യക്തമാണ്. ഇന്ന് നമ്മള്‍ കേട്ടിട്ടുള്ള ഏതെങ്കിലും രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുക എന്നത് ശരിയായ രീതിയല്ല. അത് എത്ര ഉയര്‍ന്ന റാങ്കിലിരിക്കുന്നയാളാണെങ്കിലും. അത് ശരിയായ നടപടിയല്ല’, ജനറല്‍ എല്‍ രാംദാസ് വ്യക്തമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button