Latest NewsNewsIndia

കനത്ത മൂടല്‍മഞ്ഞ്‌: വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

ഡൽഹി : കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ഹരിയാനയിലെ സബാന്‍ ചൗക്കിൽ ഡൽഹി ജയ്പൂര്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. 12 പേര്‍ക്ക് പരിക്കേറ്റു.

Also read : രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, 4 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു, ട്രെയിനുകളും വൈകിയോടുന്നു

ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങള്‍ ബവാളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോലീസും അധികൃതരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്ന് നീക്കി. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗത തടസ്സമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button