Latest NewsNewsIndia

രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, 4 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു, ട്രെയിനുകളും വൈകിയോടുന്നു

ഡല്‍ഹി: കനത്ത മൂടൽ മഞ്ഞ് വ്യോമ, റെയിൽ ഗതാഗതങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. മഞ്ഞ് വീഴ്ച റണ്‍വേയിലെ കാഴ്ച മറച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന നാലുവിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

മോശം കാലാവസ്ഥ മൂലം  24 ട്രെയിനുകളാണ് വൈകിയോടുന്നത്. കാതിഹര്‍- അമൃത്സര്‍ എക്‌സ്പ്രസ് നാലുമണിക്കൂര്‍ വൈകിയാണ് ഓടുന്നത്. നൂറുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ പകല്‍ത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്. തുടര്‍ച്ചയായ 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ്. ഡല്‍ഹിയില്‍  4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും  ഡിസംബര്‍ 31 മുതല്‍ തലസ്ഥാന നഗരമായ ഡല്‍ഹി, നോയ്ഡ, ഗുര്‍ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ മഴ പെയ്യാന്‍  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴ കൂടി പെയ്താല്‍ തണുപ്പ് കൂടുതൽ ശക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button