Latest NewsNewsTechnology

മൊബൈല്‍ ഹാക്കർ ഏറ്റവും കൂടുതൽ നോട്ടമിട്ടിരിക്കുന്ന സ്മാർട്ട് ഫോൺ ഇതാണ്

മൊബൈല്‍ ഹാക്കർ ഏറ്റവും കൂടുതൽ നോട്ടമിട്ടിരിക്കുന്ന സ്മാർട്ട് ഫോൺ ആപ്പിൾ ഐഫോൺ. ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും സുരക്ഷയേറിയ ഫോൺ ആപ്പിള്‍ ഐഫോൺ എന്നിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ആപ്പിളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറച്ച് ഹാക്കിങ് ശ്രമങ്ങളാണ് ആന്‍ഡ്രോയിഡിനു നേർക്കുണ്ടാകുന്നത്. മൂന്നാം കക്ഷി ബഗുകള്‍ വഴിയുള്ള സ്മാര്‍ട്ട് ഫോണ്‍ ഹാക്കിംഗ് വര്‍ദ്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Also read : ഐഎസ്എൽ : നിർണായകപോരിനൊരുങ്ങി ബ്ലാസ്റ്റേഴ്സ് , നോർത്ത് ഈസ്റ്റുമായി ഏറ്റുമുട്ടും

ബ്രിട്ടനില്‍ 10,040 ഐഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് കണ്ടെത്തൽ. 700ഫോണുകളുമായി സാംസങ്ങാണ് രണ്ടാം സ്ഥാനത്തുള്ളത്. എല്‍ജി, നോക്കിയ, സോണി എന്നിവയാണ് ഹാക്കർമാർക്ക് താൽപ്പര്യമില്ലാത്ത ഫോണുകൾ. അപ്പുകളിലേക്ക് വരുമ്പോൾ നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിനേക്കാള്‍ 16 മടങ്ങ് ഇന്‍ സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്‌നാപ്ചാറ്റ് രണ്ടാമതും വാട്‌സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണെന്നും കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button