Latest NewsIndiaNews

പൗരത്വ ബിൽ: നിയമത്തെ പിന്തുണച്ച്‌ നടന്ന റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ; ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി

ആസാം: പൗരത്വ ബില്ലിനെ പിന്തുണച്ച്‌ അസമിൽ നടന്ന റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍. അസാമിലെ ജനങ്ങള്‍ക്ക് സമാധാനവും പുരോഗതിയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസത്തിന് ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ബംഗ്ലാദേശിൽ റസാക്കർമാരുടെ കൊടും ക്രൂരതകൾ നേരിട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന മമതയുടെ മന്ത്രി; ബംഗാളിലെ പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചത് സിദ്ദിഖുള്ള ചൗധരി

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ അസ്സാമില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. അസ്സമിലെ മോറിഗാവ് ജില്ലയിലെ ജാഗിറോഡ് ആയിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ബിജെപി റാലി സംഘടിപ്പിച്ചത്. നാലുകിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ റാലിയില്‍ ജനങ്ങള്‍ അണിനിരന്നെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നു. ജാഗിറോഡ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച മഹാറാലി കഹിക്കുച്ചി എല്‍പി സ്‌കൂളില്‍ സമാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button