Latest NewsNewsIndia

ബംഗ്ലാദേശിൽ റസാക്കർമാരുടെ കൊടും ക്രൂരതകൾ നേരിട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന മമതയുടെ മന്ത്രി; ബംഗാളിലെ പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചത് സിദ്ദിഖുള്ള ചൗധരി

കൊൽക്കത്ത: ബംഗ്ലാദേശിൽ റസാക്കർമാരുടെ കൊടും ക്രൂരതകൾ നേരിട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന മമത സർക്കാരിലെ മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ് ബംഗാളിലെ പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്ന് ആരോപണം ശക്തമാകുന്നു.

ഈയടുത്ത് ബംഗ്ലാദേശ് സർക്കാർ വിസ നിഷേധിച്ച സിദ്ദിഖുള്ള മുൻപും നിരവധി തവണ വിവാദങ്ങളിൽ ഇടം പിടീച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ മതമൗലികവാദത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണമുള്ള ബീഗം ഖാലിദ സിയയോട് എന്നും അനുഭാവം പ്രകടിപ്പിച്ചിരുന്ന ആളാണ് സിദ്ദിഖുള്ള.

മുത്വലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ കഠിനമായി എതിർത്ത സിദ്ദിഖുള്ള യൂണിഫോം സിവിൽ കോഡ് ഇന്ത്യയിൽ നടപ്പിലാക്കിയാൽ അതിന്റെ ഫലം ഭയാനകമായിരിക്കും എന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള കലാപങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതും മമതയുടെ ഈ മന്ത്രി തന്നെ. ജാമിയത്ത് ഉലമ പശ്ചിമ ബംഗാൾ ഘടകം മേധാവിയായ സിദ്ദിഖുള്ള മുസ്ലിം വിശ്വാസങ്ങളിൽ കോടതിക്ക് കൈകടത്താൻ അനുവാദമില്ല എന്ന അഭിപ്രായക്കാരനാണ്.

1971 ലെ കൊടും ക്രൂരതകൾക്ക് ബംഗ്ലാദേശ് സർക്കാർ വിചാരണ ചെയ്ത പാക് അനുകൂല റസാക്കർമാർ ഇസ്ലാമിക പണ്ഡിതന്മാരാണെന്നാണ് സിദ്ദിഖുള്ളയുടെ വാദം. യുദ്ധക്കുറ്റവാളികളായ ജമ അത്തെ ഇസ്ലാമിയുടെ നേതാക്കളെ തൂക്കിലേറ്റിയതിനെതിരേയും ഇയാൾ വലിയ വിമർശനങ്ങൾ നടത്തിയിരുന്നു. ബർദ്വാൻ ബോംബ് സ്ഫോടനത്തെ തുടർന്ന് ചില മദ്രസകളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ചപ്പോൾ മദ്രസയെ തൊടാൻ പാടില്ലെന്ന് അന്ത്യശാസനം നൽകിയും ഇയാൾ രംഗത്തെത്തിയിരുന്നു.

ALSO READ: 2019ലെ ഏറ്റവും വലിയ നുണയൻ രാഹുല്‍ ഗാന്ധി; എൻഡിഎ സർക്കാര്‍, ജോക്കര്‍? കോൺ​ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്

ഒരു മതനേതാവെന്ന നിലയിൽ ഇത്തരം അഭിപ്രായങ്ങളുണ്ടായേക്കാമെന്ന് സമ്മതിക്കാമെങ്കിലും ഒരു മന്ത്രിയെന്ന നിലയിൽ സിദ്ദിഖുള്ളയുടെ പ്രവർത്തനങ്ങൾ മതതീവ്രവാദത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button