KeralaLatest NewsIndiaNews

ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധം;ഗവര്‍ണര്‍ കണ്ണൂര്‍ വിസിയെ വിളിപ്പിച്ചു, വീഡിയോ ഹാജരാക്കാനും നിര്‍ദ്ദേശം

കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറോട് ഗവര്‍ണറുടെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം.കൂടാതെ ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാനും നിര്‍ദ്ദേശിച്ചു.

വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനോട് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്താനാണ് നിര്‍ദ്ദേശം. വിവാദ പരാമര്‍ശങ്ങള്‍ നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചരിത്ര കോണ്‍ഗ്രസ് തികഞ്ഞ അസഹിഷ്ണുതയാണ് കാണിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലാണ് കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം അരങ്ങേറിയത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്ന് സദസില്‍ നിന്നും പ്രതിഷേധമുയരുകയായിരുന്നു. ചരിത്ര കോണ്‍ഗ്രസ് പോലെയുള്ള വേദികള്‍ രാഷ്ട്രീയം പറയാനുള്ള വേദിയാക്കരുതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന്, പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിച്ചാണ് ഗവര്‍ണര്‍ഉദ്ഘാടന പ്രസംഗം നടത്തിയത്. ഈ സമയത്താണ് പ്രതിഷേധവുമായി പ്രതിനിധികള്‍ എത്തിയത്.ദേശീയ ഗാനം ആലപിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ഗവര്‍ണര്‍ക്ക് എതിരെ പ്രതിനിധികള്‍ പ്രതിഷേധിച്ചത്.

ബഹളത്തിനിടെ തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ വേദി വിടുകയായിരുന്നു. ഇതുകൊണ്ടൈാന്നും താന്‍ നിശബ്ദനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കുമെന്നും, പൗരത്വ നിയമത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ പറയുന്നു. തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായതായും ഗവര്‍ണര്‍ പറയുന്നു. ഭരണഘടനക്കെതിരെ ഭീഷണിയുണ്ടായെന്നു തോന്നിയ ഘട്ടങ്ങളില്‍ പദവി വലിച്ചെറിഞ്ഞ ചരിത്രമുള്ളയാളാണു താന്‍. തനിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷികളാരും ചര്‍ച്ചയ്ക്ക തയ്യാറായിട്ടില്ല. ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്നും പൗരത്വ നിയമത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ പറയുന്നു. പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെങ്കില്‍ സംസാരിക്കാന്‍ തനിക്കും അവകാശമുണ്ടെന്നു ഗവര്‍ണര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button