Latest NewsKeralaNews

അറവുശാലയിലെ രക്തം ഉള്‍പ്പെയുള്ള മാലിന്യങ്ങള്‍ തോട്ടില്‍ ഒഴുക്കുന്നു; കണ്ടിട്ടും നടപടി എടുക്കാതെ അധികൃതര്‍

കട്ടപ്പന: അറവുശാലയിലെ രക്തം ഉള്‍പ്പെയുള്ള മാലിന്യങ്ങള്‍ തോട്ടില്‍ ഒഴുക്കുന്നു. അധികൃതര്‍ കണ്ടിട്ടും നടപടി എടുക്കാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. പുളിയന്‍മലയ്ക്കു സമീപമുള്ള നഗരസഭയുടെ അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങളാണ് സമീപത്തെ തേട്ടില്‍ ഒഴുക്കുന്നത്. സമീപത്ത് താമസിക്കുന്ന ഒട്ടേറ ആദിവാസി കുടുംബങ്ങള്‍ ഈ തോട്ടില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. മലിന ജലം നിരന്തരമായി ഉപയോഗിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശനങ്ങള്‍ക്ക് വഴിവെയ്ക്കുന്നു.

ഏലത്തോട്ടത്തിലൂടെയാണ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിടുന്നത്. ഇക്കാര്യം പലതവണ നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യം ശേഖരിക്കാന്‍ ഏലത്തോട്ടത്തോടു ചേര്‍ന്ന്  2 ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ടാങ്കുകള്‍ നിറഞ്ഞതോടെയാണ് മാലിന്യം ഏലത്തോട്ടത്തിലൂടെ ഒഴുകി തോട്ടിലേക്ക് എത്തുന്നത്. ടാങ്കുകളിലെ മാലിന്യം സംസ്‌കരിക്കാന്‍ നടപടി ഉണ്ടാകാത്തതാണ് എല്ലാത്തിനും കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വലിയ തോതില്‍ മാലിന്യം ഏലത്തോട്ടത്തിലൂടെ ഒഴുക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതു ചോദ്യം ചെയ്ത തോട്ടം ഉടമയോടും നാട്ടുകാരോടും നടത്തിപ്പുകാര്‍ മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമായതോടെ മാലിന്യം മണ്ണിട്ടു മൂടി നടത്തിപ്പുകാര്‍ പോകുകയായിരുന്നു.

മാലിന്യം ഒഴുക്കുന്നതിനാല്‍ ദുര്‍ഗന്ധം കാരണം ജനങ്ങള്‍ക്ക് ഇതുവഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാത്രവുമല്ല സമീപത്തെ കിണറുകളിലെ വെള്ളത്തിന്റെ നിറം മാറുന്നതായും നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നട്ക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ നഗരസഭാ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button