Latest NewsNewsInternational

മുന്‍ കാമുകിയെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭർത്താവിന്റെ മേൽ ചുമത്താൻ ശ്രമം; കാമുകൻ പിടിയിൽ

ജല്‍ന: മുന്‍ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ മേൽ ചുമത്താൻ ശ്രമിച്ച കാമുകൻ പിടിയിൽ. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം. മാഡ കോളനിയില്‍ താമസിക്കുന്ന സച്ചിന്‍ ഗെയ്ക്ക്വാഡാണ് അറസ്റ്റിലായത്. ഡിസംബര്‍ 21 നാണ് ജല്‍ന സ്വദേശിയായ 20കാരി ദീപ്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അവിനാഷ് വഞ്ചാരെ തന്നെ പീഡിപ്പിക്കുന്നതായി ദീപ്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പിതാവിന് മെസേജ് ലഭിച്ചിരുന്നു. എന്നാല്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു.

Read also: മോഡലും അവതാരകയുമായ ജാഗി ജോണിന്റെ ദുരൂഹ മരണം : പിടിച്ചു തള്ളിയതുകൊണ്ടോ, ശക്തമായ തടയിടിച്ച് വീണതുകൊണ്ടോ ഉണ്ടാകാവുന്ന പരിക്കെന്ന് നിഗമനം : അന്വേഷണം സംബന്ധിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി സ്‌പെഷ്യല്‍ ബ്രാഞ്ച്

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകം സച്ചിനാണ് നടത്തിയതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന ദിവസം സച്ചിനും ദീപ്തിയും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്തതായി കണ്ടെത്തിയതോടെ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കൊല നടത്തിയതായി സമ്മതിക്കുകയായിരുന്നു. താന്‍ തന്നെയാണ് ദീപ്തിയുടെ ഫോണില്‍ നിന്ന് പിതാവിന് സന്ദേശമയച്ചതെന്നും ഇയാള്‍ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button