CricketLatest NewsNews

2019ലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ

മുംബൈ: 2019ലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ദീപക് ചാഹര്‍ എന്നിങ്ങനെ മൂന്ന് താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് ഭോഗ്‌ലെയുടെ ടീമില്‍ ഇടം കണ്ടെത്തിയത്. വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരം വീതവും ഇടം പിടിച്ചു ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും, ഇന്ത്യയുടെ കെ എല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍.

കോഹ്ലി മൂന്നാമതും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് നാലാമതും, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ് അഞ്ചാമതുമായി ബാറ്റിംഗ് ചെയ്യും. വിന്‍ഡീസിന്റെ തന്നെ ആന്ദ്രെ റസല്‍, അഫ്ഗാനിസ്ഥാന്റെ മൊഹമ്മദ് നബി എന്നിവരാണ് ടീമിലെ മറ്റ് ഓള്‍ റൗണ്ടര്‍മാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button