Latest NewsKeralaNews

പുതുവത്സരാഘോഷം; താമരശ്ശേരിയിൽ കാറിൽ കറങ്ങി വിദേശമദ്യ വിൽപ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയിൽ

താമരശ്ശേരി: താമരശ്ശേരിയിൽ കാറിൽ കറങ്ങി വിദേശമദ്യ വിൽപ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. കോടഞ്ചേരി സ്വദേശി ബോബന്‍ എന്നയാളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആറ് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പുതുവത്സരാഘോഷത്തിന്റെ മുന്നോടിയായി താമരശ്ശേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ആണ് വിദേശമദ്യം പിടിച്ചെടുത്തത്. മൊബൈലില്‍ ആവശ്യപ്പെടുന്നവര്‍ക്ക് മദ്യം എത്തിച്ചു നല്‍കുകയാണ് ബോബൻ്റെ രീതി.

മദ്യം കടത്തിയ കാറും സംഘം പിടിച്ചെടുത്തു. ആറ് ലിറ്റര്‍ വിദേശ മദ്യവും മദ്യം കടത്തിയ കാറും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മലയോര മേഖലയിൽ വ്യാപകമായി ലഹരി വില്‍പ്പന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button