Latest NewsNewsIndia

പെണ്‍വാണിഭ സംഘം പിടിയില്‍: വിദേശ യുവതിയടക്കം രണ്ടുപേരെ രക്ഷപ്പെടുത്തി

മുംബൈ•മുംബൈ അന്ധേരിയിലെ ഹോട്ടലിൽ വേശ്യാവൃത്തിക്ക് നിർബന്ധിതരായ വിദേശ യുവതി ഉൾപ്പെടെയുള്ള സ്ത്രീകളെ രക്ഷപ്പെടുത്തി. ഹോട്ടലിൽ നിന്ന് പിമ്പിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി മരോൽ മെട്രോ സ്റ്റേഷന് സമീപമുള്ള ഒരുഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവദീപ് ലാൻഡെ പറഞ്ഞു.

20 നും 21 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. ഇവരിൽ ഒരാൾ വിദേഷിയാണ് മറ്റൊരാൾ മുംബൈ സ്വദേശിയുമാണ്. വൈൽ പാർലെ പ്രദേശത്തെ നെഹ്‌റുനഗർ നിവാസിയായ സോണി എന്ന പ്രഭാ പ്രബീർ മണ്ഡി എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

അനാശാസ്യം നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് അവർക്കെതിരെ കേസെടുത്തത്. ഇതിനുമുമ്പ്, കഴിഞ്ഞ എട്ട് ദിവസങ്ങളിൽ അധാർമിക കടത്ത് ആരോപിച്ച് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും സിനിമകളിലും ടിവി ഷോകളിലും ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച 15 സ്ത്രീകളെ മുംബൈയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് രക്ഷപ്പെടുത്തിയതായും ലാൻഡെ പറഞ്ഞു.

ഡിസംബർ 20 ന് ദാദർ പ്രദേശത്തെ പ്രഭാദേവിലെ സ്പായില്‍ പോലീസ് നടത്തിയ ഒമ്പത് സ്ത്രീകളെ രക്ഷപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ഡിസംബർ 21 ന് തെക്കൻ മുംബൈയിലെ കൊളാബ പ്രദേശത്തെ ഒരു ഹോട്ടലിൽ നടത്തിയ റെയ്ഡില്‍ ഒരു ഓൺലൈൻ എസ്‌കോർട്ട് സർവീസ് റാക്കറ്റ് തകർത്തു. രണ്ട് മോഡലുകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും രക്ഷപ്പെടുത്തി. ഹോട്ടലിന്റെ മാനേജർ, വെയിറ്റർ, ഉപഭോക്താവ് എന്നിവരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ഡിസംബർ 24 ന്, ജുഹു പ്രദേശത്തെ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡില്‍ മറ്റൊരു ഉയർന്ന എസ്‌കോർട്ട് സർവീസ് റാക്കറ്റ് തകർത്തു. മൂന്ന് സ്ത്രീകളെ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുത്തുകയും രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button