KeralaLatest NewsNews

കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

തൃപ്പുണ്ണിത്തുറ: തൃപ്പൂണിത്തുറയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ ലായം റോഡ് കിഴക്കേനടയിലുള്ള ഹരീഷിന്റെ വീട്ടില്‍ നടന്ന അപകടത്തില്‍ തമ്മനം സ്വദേശി സിജോ(34)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീട് പൊളിയ്ക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്.

മരം കൊണ്ടുപോകാന്‍ വന്ന ആളാണ് സിജോ കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയും സിജോയെ കോണ്‍ക്രീറ്റ് പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിജോ ഏതാനും നാളുകളായി ഹരീഷിന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പരിസരവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button