KeralaLatest NewsNews

മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നു; തീർത്ഥാടകരുടെ വൻതിരക്ക്

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന് ദീപം തെളിയിച്ചു. തീർത്ഥാടകരുടെ വൻതിരക്ക് ആണ് ശബരിമലയിൽ അനുഭവപ്പെട്ടത്. മകരവിളക്കിനോട് അനുബന്ധിച്ച്‌ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.നാ​ളെ മു​ത​ൽ പൂജകളും നെയ്യഭിഷേകവും തുടങ്ങും. ജ​നു​വ​രി 15നാ​ണ് മ​ക​ര​വി​ള​ക്ക്. പു​ല​ര്‍​ച്ചെ 2.30നു ​മ​ക​ര​സം​ക്ര​മ പൂ​ജ ന​ട​ക്കും. ജ​നു​വ​രി 12ന് ​എ​രു​മേ​ലി പേ​ട്ട​തു​ള്ള​ലും 13ന് ​പ​ന്ത​ള​ത്തു​നി​ന്നു തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. 14ന് ​പ​മ്പ​വി​ള​ക്കും പമ്പ​സ​ദ്യ​യു​മു​ണ്ടാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button