Latest NewsKeralaNews

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറക്കും. തുടർന്ന് ആഴി തെളിയിക്കും. അതിനുശേഷം തീർത്ഥാടകർക്ക് ദർശനം നടത്താം. ഇന്ന് പൂജകളുണ്ടാകില്ല. നാളെ മുതലാണ് പൂജകളും നെയ്യഭിഷേകവും. ജനുവരി 15നാണ് മകരവിളക്ക് മഹോത്സവം. പുലർച്ചെ 2.30ന് മകരസംക്രമ പൂജ നടക്കും. ജനുവരി 19 വരെ നെയ്യഭിഷേകമുണ്ടാകും.

ALSO READ: ശബരിമലയിലെ തിരക്ക് നിയന്ത്രണം : പൊലീസും ദേവസ്വംബോര്‍ഡും ഇടയുന്നു : മലചവിട്ടാന്‍ ഭക്തര്‍ക്ക് പത്ത് മണിക്കൂറിലേറെ കാത്തിരിപ്പ്

20വരെ ഭക്തർക്ക് ദർശനം നടത്താം. 21ന് രാവിലെ ഏഴിന് നട അടയ്ക്കും.മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൂർത്തിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button