Latest NewsKeralaNews

വ​യോ​ധി​ക​ന്‍ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

ചി​റ്റൂ​ര്‍: വ​യോ​ധി​ക​ന്‍ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. വ​ണ്ണാ​മ​ട വെ​ങ്കാ​ര​ങ്ക​ല്‍​മേ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി രാ​ജ​പ്പ​നാ​ണ്​ (65) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 60 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ പൊ​ലീ​സ്​ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജ​ല​സേ​ച​ന വ​കു​പ്പിന്റെ കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് അ​ഞ്ച് വ​ര്‍​ഷ​മാ​യി താ​മ​സി​ച്ചു​വ​രു​ക​യാ​ണ്​ രാ​ജ​പ്പ​ന്‍. ശ​നി​യാ​ഴ്​​ച വൈകുന്നേരത്തിന് മുൻപ് ഒ​ഴി​യാ​ന്‍ അ​ധി​കൃ​ത​ര്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ല്‍​നി​ന്ന്​ സ്​​റ്റേ നേ​ടാ​നാ​യി​രു​ന്നു രാ​ജ​പ്പന്റെറ ശ്ര​മം. എ​ന്നാ​ല്‍, ഞാ​യ​റാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ പൊ​ലീ​സു​കാ​രു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യതിനെ തുടർന്നാണ് രാജപ്പൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button