Latest NewsCarsNews

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിനെ നവീകരിക്കാനൊരുങ്ങി കമ്പനി

മുംബൈ: മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിനെ നവീകരിക്കാനൊരുങ്ങി കമ്പനി. 2020 ഇഗ്നിസിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഈ വർഷം പുറത്തിറങ്ങിയ എക്സ്‍പ്രസൊ മൈക്രോ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട ക്രോം ടച്ചുള്ള ഗ്രിൽ ആണ് എക്‌സ്റ്റീരിയലെ പ്രധാന ആകർഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലെത്തി മൂന്ന് വർഷത്തിന് ശേഷമാണ് വാഹനത്തെ കമ്പനി പരിഷ്‍കരിക്കുന്നത്.

ആദ്യം വിപണിയിലെത്തിയപ്പോൾ പെട്രോൾ ഡീസൽ എഞ്ചിനുകളിൽ ഇഗ്നിസ് ലഭ്യമായിരുന്നെങ്കിലും പിന്നീട് ഡീസൽ എൻജിൻ ഓപ്ഷൻ മാരുതി സുസുക്കി പിൻവലിച്ചിരുന്നു. പുത്തൻ ഇഗ്നിസ് മോഡലും പെട്രോൾ എൻജിനിൽ മാത്രം വിപണിയിലെത്താനാണ് സാധ്യത. ഫോക്‌സ് സ്‌കഫ് പ്ലേറ്റുകൾ ചേർത്ത് മുൻപിലെയും പിന്നെലേയും ബമ്പറുകൾ പുതുക്കി. പിൻ ബമ്പറിൽ കുത്തനെ റിഫ്ളക്ടറുകളും സ്ഥാനം പിടിച്ചു. സ്‍മാർട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിമെന്റ് സിസ്റ്റം 2020 ഇഗ്നിസ്സിലും ഇടം പിടിക്കും.

മാരുതി സുസുക്കി സ്വിഫ്റ്റിനെയും ബലേനോയെയും ചലിപ്പിക്കുന്ന BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.2-ലിറ്റർ, 4-സിലിൻഡർ പെട്രോൾ എഞ്ചിനാവും പുത്തൻ ഇഗ്നിസ്സിൽ ഇടംപിടിക്കുക. 83 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ 5-സ്പീഡ് മാന്വൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കും.

അടുത്ത വർഷം പകുതിയോടെ മാരുതി സുസുക്കി പുത്തൻ ഇഗ്നിസിനെ വിപണിയിലെത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുൻപായി ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പുതുക്കിയ ഇഗ്നിസിനെ അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button